KeralaLatest

പേരയ്ക്ക വില്‍ക്കാനുണ്ട്

“Manju”

കോട്ടയം: ഒരു പേര മരമെങ്കിലുമില്ലാത്ത വീടില്ല. എന്നിട്ടും വഴിയോരക്കച്ചവടക്കാര്‍ നമ്മുടെ കോട്ടയത്തും പേരയ്ക്ക വിറ്റ് ഉപജീവനം കണ്ടെത്തുന്നു.
വാങ്ങാന്‍ ആളുണ്ടെന്നു തന്നെയാണ് വില്‍പ്പനക്കാര്‍ പറയുന്നത്. സാധാരണ നാട്ടു പേരയ്ക്കയേക്കാള്‍ വലുതാണെന്നതാണ് വഴിവക്കില്‍ നിന്ന് ഇവ വാങ്ങാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്. പല പഴങ്ങളെയും പോലെ തമിഴ്‌നാട്ടില്‍ നിന്നാണ് മുഖ്യമായും ഇവ എത്തുന്നത്.
നാടന്‍ പേരയ്ക്കയുമുണ്ട്. കിലോയ്ക്ക് 100 രൂപയാണ് വില. റെഡ്, വൈറ്റ് എന്നീ ഇനങ്ങളുമുണ്ട്. ഇവയ്ക്ക് വില അല്‍പ്പം കൂടുതലാണ്.
തമിഴ്‌നാട്ടില്‍ സീസണ്‍ ആയതിനാല്‍ നെല്ലിക്കയും വഴിയോരക്കച്ചവടക്കാരുടെ കൈവശമുണ്ട്. മറുനാടന്‍ നെല്ലിക്കയ്ക്ക് നാടന്‍ നെല്ലിക്കയേക്കാള്‍ വലുപ്പം കൂടുതലാണ്. ഒന്നര കിലോ 100 രൂപയ്ക്കാണ് വഴിയോരത്ത് വില്‍ക്കുന്നത്. നെല്ലിക്കയ്ക്കും ആവശ്യക്കാരുണ്ട്. വയനാട്, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നുള്ള നെല്ലിക്കയും വിപണിയിലുണ്ട് . ഉച്ചകഴിഞ്ഞെത്തുന്ന മഴ കച്ചവടത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് കച്ചവടക്കാര്‍ പറയുന്നു.
പേരയ്ക്കയുടെ ആരോഗ്യ ഗുണം :
പ്രമേഹം, രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ എന്നിവ കുറയ്ക്കും, കാഴ്ചശക്തി വര്‍ദ്ധിപ്പിക്കും, തൈറോയിഡ് പ്രശ്നങ്ങള്‍ക്ക് പരിഹാരം, വൈറ്റമിന്‍ എ, സി എന്നിവ അടങ്ങിയിട്ടുണ്ട്.
നെല്ലിക്ക ആരോഗ്യത്തിന് :
ഹൈപ്പര്‍ അസിഡിറ്റി, മൂത്രതടസ്സം, മുടികൊഴിച്ചില്‍, അകാലനര, ചര്‍മ രോഗങ്ങള്‍, പ്രമേഹം, ശരീരവേദന, വിളര്‍ച്ച, രുചിയില്ലായ്മ , ദഹന പ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കും

Related Articles

Back to top button