KeralaLatest

പെട്രോളിയം ഉത്‌പന്നങ്ങള്‍ ജി.എസ്‌.ടി. പരിധിയിലാക്കണം

“Manju”

കൊച്ചി ;പെട്രോള്‍, ഡീസല്‍ വിലവര്‍ധനയുടെ അമിതഭാരം ഒഴിവാക്കുന്നതിന്‌ പെട്രോളിയം ഉത്‌പന്നങ്ങളെ ജി.എസ്‌.ടി.
പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന്‌ ചേംബര്‍ ഓഫ്‌ കോമേഴ്‌സ്‌ മാനേജിങ്‌ കമ്മിറ്റി-ഡയറക്ടര്‍ ബോര്‍ഡ്‌ ആവശ്യപ്പെട്ടു.

പെട്രോളിയം കമ്പനി വിലയേക്കാള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കൂടിയ നികുതിനിരക്കുകളാണ്‌ വിലവര്‍ധനയ്ക്ക്‌ കാരണം. ജി.എസ്‌.ടി. പരിധിയില്‍ ഉള്‍പ്പെടുത്തുന്നപക്ഷം നികുതിവര്‍ധനയും പെട്രോള്‍, ഡീസല്‍ വിലക്കയറ്റവും നിയന്ത്രിക്കാനാകുമെന്ന്‌ ചേംബര്‍ ഓഫ്‌ കോമേഴ്‌സ്‌ ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. പ്രസിഡന്റ്‌ പി.കെ. ജലീല്‍ അധ്യക്ഷനായി. തൃശ്ശൂര്‍ പോസ്റ്റ്‌ ഓഫീസ്‌ റോഡില്‍ നടപ്പാക്കിയ അശാസ്ത്രീയമായ ഗതാഗതപരിഷ്‌കാരം എത്രയും വേഗം പുനഃപരിശോധിക്കാനും ഗതാഗതഭേദഗതി പിന്‍വലിക്കാനും യോഗം ആവശ്യപ്പെട്ടു

Related Articles

Back to top button