കാസര്‍കോട്: സംസ്ഥാനത്ത് 14 ജ്വല്ലറികളില്‍ കസ്റ്റംസിന്റെയും കേന്ദ്ര ജി.എസ്.ടി വിഭാഗത്തിന്റെയും സംയുക്ത റെയ്ഡ്. ജ്വല്ലറികള്‍ നികുതി അടയ്ക്കാതെ വെട്ടിച്ച 12 കോടി രൂപ, കേന്ദ്ര സര്‍ക്കാരിന്റെ അക്കൗണ്ടിലേയ്ക്ക് അടപ്പിച്ചു. ഒരു ജ്വല്ലറിക്ക് രണ്ട് കോടി രൂപയാണ് നികുതി അടക്കേണ്ടി വന്നത്. ഒരു കോടിയും 50 ലക്ഷവും അതിന് താഴെയും അടച്ച ജ്വല്ലറികളുണ്ട്. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജ്വല്ലറിയുടെ അക്കൗണ്ടുകള്‍ കൊച്ചിയിലെയും കോഴിക്കോട്ടെയും ഉദ്യോഗസ്ഥര്‍ അവിടെ നിന്നു തന്നെ നിരീക്ഷിച്ചു വരുന്നുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ 14 ജ്വല്ലറികളില്‍ നടത്തിയ റെയ്ഡില്‍ കസ്റ്റംസിന്റെയും കേന്ദ്ര ജി.എസ്.ടി വിഭാഗത്തിന്റെയും 70 ഓളം ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്. ഇത് ആദ്യമായാണ് ഒരേ സമയം 14 ജ്വല്ലറികളില്‍ റെയ്ഡ് നടന്നത്.
Related Articles
ആര്‍ടിപിസിആര്‍ നിരക്ക്, വാക്സീന് വിതരണം : ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും
June 11, 2021 11:04 AM
Check Also
Close
-
ടിപ്പു സുല്‍ത്താനെ ‘ഈ മണ്ണിന്റെ മകന്’ എന്ന് വിശേഷിപ്പിച്ച് ബിജെപി നേതാവ്August 27, 2020 12:57 PM