InternationalLatest

2023 ലെ കാലാവസ്ഥാ ഉച്ചകോടിയ്ക്ക് വേദിയാകാന്‍ യുഎഇ

“Manju”

അബുദാബി: 2023-ലെ COP28 കാലാവസ്ഥാ ഉച്ചകോടിയ്ക്ക് വേദിയാകാന്‍ യുഎഇ. COP28 ഉച്ചകോടിയുടെ വേദിയാകുന്നതിനായി യുഎഇയെ ഔദ്യോഗികമായി തിരഞ്ഞെടുത്തു. യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇക്കാര്യം അറിയിച്ചത്.

ഗ്ലാസ്‌ഗോയില്‍ വെച്ച്‌ നടക്കുന്ന ഇത്തവണത്തെ COP26 കാലാവസ്ഥാ ഉച്ചകോടിയിലാണ് ഇക്കാര്യം പ്രഖ്യാപിക്കപ്പെട്ടത്. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനായി യു എ ഇ മുന്നോട്ട് വെക്കുന്ന ശ്രമങ്ങള്‍ക്കുള്ള അംഗീകാരമാണിത്. ആഗോളതലത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലാവസ്ഥാ ഉച്ചകോടിയായ COP28-ന് 2023-ല്‍ വേദിയാകുന്നതിനായി തിരഞ്ഞെടുക്കപ്പെട്ടതില്‍ യുഎഇ അഭിനന്ദിക്കുന്നുവെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.

യുഎഇ അര്‍ഹിക്കുന്ന ഒരു നേട്ടമാണിത്. ഈ ഉച്ചകോടി വന്‍ വിജയമാക്കുന്നതിനായുള്ള എല്ലാ ശ്രമങ്ങളും യുഎഇയുടെ ഭാഗത്ത് നിന്ന് ഉറപ്പ് വരുത്തുന്നതാണ്. നമ്മുടെ ഗ്രഹത്തിന്റെ സംരക്ഷണത്തിനായുള്ള ആഗോള കാലാവസ്ഥാ പ്രവര്‍ത്തനങ്ങളില്‍ യു എ ഇയുടെ പൂര്‍ണ്ണ പങ്കാളിത്തം ഉണ്ടായിരിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം 2023-ലെ COP28 സമ്മേളനത്തിന് വേദിയാകുന്നതിനായി യു എ ഇ തിരഞ്ഞെടുക്കപ്പെട്ടതില്‍ അതിയായ അഭിമാനമുണ്ടെന്ന് അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അറിയിച്ചു.

കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി സംരക്ഷണം എന്നിവ ഉറപ്പ് വരുത്തുന്നതിനും, സുസ്ഥിരമായ ഒരു ഭാവി നിര്‍മ്മിക്കുന്നതിനമായുള്ള ആഗോള ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതിനായി അന്താരാഷ്ട്ര സമൂഹത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

Related Articles

Back to top button