KeralaLatest

വിശിഷ്ടാംഗത്വം ലഭിച്ച് ആറ്റിങ്ങൽ സ്വദേശി

“Manju”

ലോക സാഹിത്യ കൂട്ടായ്‌മയായ വേൾഡ് യൂണിയൻ ഒഫ് പൊയറ്റ്സ് കോ ഓ‌ർ‌ഡിനേഷനിൽ ആജീവനാന്ത വിശിഷ്ടാംഗത്വവും ആദ്യത്തെ മാനേജർ ലെവൽ വൺ ബഹുമതിയും ആറ്റിങ്ങൽ സ്വദേശിയായ ബഹുഭാഷാ കവി ബാലചന്ദ്രൻ നായർക്ക് ലഭിച്ചു. ഇറ്റലിയിലെ റോം ആസ്ഥാനമായാണ് ലോകത്തിലെ ഏറ്റവും വലിയ ഈ സാഹിത്യ സംഘടന പ്രവർത്തിക്കുന്നത്.

30 വർഷം സൈനിക സേവനമനുഷ്ഠിച്ചശേഷം വിരമിച്ച ബാലചന്ദ്രൻ നായർ ഇംഗ്ളീഷിലും മലയാളത്തിലും കവിതകൾ എഴുതിയിട്ടുണ്ട്. സമഗ്ര സാഹിത്യ സംഭാവനയ്ക്ക് തെലുങ്കാന സാഹിത്യ അക്കാഡമിയുടെയും ഗുജറാത്ത് സാഹിത്യ അക്കാഡമിയുടെയും അംഗീകാരം ലഭിച്ചിട്ടുണ്ട്. ഹാവെൻ എന്ന ലോക സാഹിത്യ സംഘടനയുടെ വൈസ് പ്രസിഡന്റുമാണ്. കവി വിജയൻ പാലാഴിയുടെ ‘ സെറ്റപ്പ് ‘ എന്ന മലയാള കവിതാ സമാഹാരത്തിന്റെ ഇംഗ്ളീഷ് പരിഭാഷ നിർവഹിക്കുന്നത് ബാലചന്ദ്രൻനായരാണ്.

Related Articles

Back to top button