IndiaLatest

ജമ്മുകശ്മീരില്‍ പാസഞ്ചര്‍ ടാക്‌സി 300 അടി താഴ്ചയിലേക്ക് മറിഞ്ഞ് 10 മരണം

“Manju”

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ വാഹനാപകടത്തില്‍ പത്ത് പേര്‍ മരിച്ചു. ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ റംബാനില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പുലര്‍ച്ചെ 1.15ഓടെ റാംബനിലാണ് സംഭവം. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോയ പാസഞ്ചര്‍ ടാക്‌സിയാണ് അപകടത്തില്‍പ്പെട്ടത്. ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലൂടെ സഞ്ചരിക്കവെയാണ് വാഹനം അപകടത്തില്‍ പെട്ടത്.

300 മീറ്റര്‍ താഴ്ചയുള്ള മലയിടുക്കിലേക്ക് വാഹനം മറിയുകയായിരുന്നു. പൊലീസ്, ദുരന്ത നിവാരണ സേന, ജമ്മു കശ്മീര്‍ റോഡ് സുരക്ഷാ സംഘം എന്നിവര്‍ അപകട വിവരമറിഞ്ഞയുടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് സ്ഥിതിഗതികള്‍ വിലയിരുത്തി. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പൂര്‍ണമായി അവസാനിച്ചിട്ടില്ല.

പ്രദേശത്ത് നേരിയ മഴയുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനവും ദുഷ്‌കരമായിരുന്നു. വാഹനം വീണ ചെങ്കുത്തായ ഭാഗത്തേക്ക് ഇറങ്ങലും ഏറെ പ്രയാസം നിറഞ്ഞതായിരുന്നു. അപകടത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ വരും മണിക്കൂറുകളില്‍ അറിയാന്‍ സാധിക്കും.

Related Articles

Back to top button