IndiaLatest

ദേശീയ കായിക പുരസ്‌കാരങ്ങള്‍ ഇന്ന് സമ്മാനിക്കും

“Manju”

ന്യൂഡല്‍ഹി: കായിക രംഗത്ത് രാജ്യത്തിന്റെ കീര്‍ത്തി വാനോളം ഉയര്‍ത്തിയ അതുല്യ താരങ്ങള്‍ക്ക് ദേശീയ കായിക പുരസ്‌കാരങ്ങള്‍ ഇന്ന് സമ്മാനിക്കും. രാഷ്‌ട്രപതി ഭവനില്‍ നടക്കുന്ന പ്രത്യേക പരിപാടിയില്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് പുരസ്‌കാര ദാനം നിര്‍വഹിക്കും.

ടോക്കിയോ ഒളിംപിക്‌സില്‍ മിന്നുന്ന പ്രകടനം കാഴ്ച വെച്ച്‌ മെഡല്‍ കരസ്ഥമാക്കിയ നീരജ് ചോപ്ര, ഗുസ്തി താരം രവികുമാര്‍, ബോക്‌സര്‍ ലോവ്‌ലിന ബോര്‍ഗോഹെയ്ന്‍, ഹോക്കി താരം പി.ആര്‍ ശ്രീജേഷ്, പാരാ ഷൂട്ടര്‍ അവനി ലേഖര, പാരാ ബാഡ്മിന്റണ്‍ താരങ്ങളായ പ്രമോദ് ഭഗത്, കൃഷ്ണ നഗര്‍, പാരാ ജാവലിന്‍ മത്സരത്തിലെ താരം സുമിത് ആന്റില്‍, പാരാ ഷൂട്ടര്‍ മനീഷ് നര്‍വാള്‍, എന്നിവര്‍ ഏറ്റുവാങ്ങും. ഫുട്‌ബോള്‍ താരം സുനില്‍ ഛേത്രി, ക്രിക്കറ്റ് താരം മിതാലി രാജ്, ഹോക്കി താരം മന്‍പ്രീത് സിംഗ് എന്നിവരുള്‍പ്പെടെ 12 കായിക താരങ്ങള്‍ക്കാണ് ഖേല്‍രത്‌ന പുരസ്‌കാരം സമ്മാനിക്കുന്നത്.

അര്‍പിന്ദര്‍ സിംഗ്, സിമ്രന്‍ജിത് കൗര്‍, ശിഖര്‍ ധവാന്‍, ഭവാനി ദേവി, മോണിക്ക, വന്ദന കടാരിയ, സന്ദീപ് നര്‍വാള്‍, ഹിമാനി ഉത്തം പരബ്, അഭിഷേക് വര്‍മ, അങ്കിത റെയ്‌ന, ദീപക് പുനിയ, ദില്‍പ്രീത് സിംഗ്, ഹര്‍മന്‍ പ്രീത് സിംഗ്, രൂപീന്ദര്‍ പാല്‍ സിംഗ്, സുരേന്ദര്‍ കുമാര്‍, അമിത് രോഹിദാസ്, ബീരേന്ദ്ര ലക്ര, സുമിത്, നീലകണ്ഠ ശര്‍മ്മ, ഹാര്‍ദിക് സിംഗ്, വിവേക് സാഗര്‍ പ്രസാദ്, ഗുര്‍ജന്ത് സിംഗ്, മന്‍ദീപ് സിംഗ്, ഷംഷേര്‍ സിംഗ്, ലളിത് കുമാര്‍ ഉപാധ്യായ, വരുണ്‍ കുമാര്‍, സിമ്രന്‍ജീത് സിംഗ്, യോഗേഷ് കത്തൂനിയ, നിഷാദ് കുമാര്‍, പ്രവീണ്‍ കുമാര്‍, സുഹാഷ് യതിരാജ്, സിംഗ്‌രാജ് അദാന, ഭവിന പട്ടേല്‍, ഹര്‍വിന്ദര്‍ സിംഗ്, ശരദ് കുമാര്‍ എന്നിവരാണ് അര്‍ജുന അവാര്‍ഡ് കരസ്ഥമാക്കുന്ന കായിക താരങ്ങള്‍.

ധ്യാന്‍ ചന്ദ് അവാര്‍ഡ് ഫോര്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം മലയാളിയായ ബോക്‌സിങ് താരം കെ.സി ലേഖയ്‌ക്കും, അഭിജിത് കുന്റെ, ദേവീന്ദര്‍ സിംഗ് ഗാര്‍ച്ച, കാകാസ് കുമാര്‍, സജ്ജിന്‍ സിംഗ് എന്നിവര്‍ക്ക് സമ്മാനിക്കും. രാധാകൃഷ്ണന്‍ നായര്‍, ടിപി ഔസേപ്പ്, സര്‍ക്കാര്‍ തല്‍വാര്‍, സര്‍പാല്‍ സിംഗ്, ആശാന്‍ കുമാര്‍, തപന്‍ കുമാര്‍ പാനിഗ്ര എന്നിവര്‍ക്ക് ദ്രോണാചാര്യ പുരസ്‌കാരവും സമ്മാനിക്കും.

Related Articles

Back to top button