Latest

ഗോള്‍ഡന്‍ വിസയുമായി​ യു.എ.ഇ

“Manju”

ദുബൈ: ഹൈസ്​കൂള്‍ ഫൈനല്‍​ പരീക്ഷയില്‍ 95 ശതമാനത്തിന്​ മുകളില്‍ മാര്‍ക്ക്​ നേടിയ വിദ്യാര്‍ഥികള്‍ക്ക്​ ​പത്ത്​ വര്‍ഷത്തെ ഗോള്‍ഡന്‍ വിസ നല്‍കാന്‍ യു.എ.ഇ തീരുമാനിച്ചു. വിദ്യാര്‍ഥികളുടെ കുടുംബാംഗങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ ലഭിക്കും. മലയാളികളടക്കം നിരവധി പേര്‍ക്ക്​ ഉപകാരപ്പെടുന്നതാണ്​ ചരിത്രപരമായ തീരുമാനം. സര്‍ക്കാര്‍, സ്വകാര്യ സ്​കൂളുകള്‍ക്ക്​ ബാധകമാണ്​. യൂനിവേഴ്​സിറ്റി തലത്തില്‍ ശരാശരി ഗ്രേഡ്​പോയന്‍റ്​ 3.75ല്‍ കുറയാത്ത വിദ്യാര്‍ഥികള്‍ക്കും കുടുംബത്തിനും​ ഗോള്‍ഡന്‍ വിസ നല്‍കും. രാജ്യത്തിന്​ അകത്തും പുറത്തുമുള്ള വിദ്യാര്‍ഥികള്‍ക്ക്​ അപേക്ഷിക്കാം.

Related Articles

Back to top button