InternationalLatest

ഇന്ത്യന്‍ ഗോതമ്പ് വേണമെന്ന് താലിബാന്‍

“Manju”

ഇസ്ലാമാബാദ് : ഇന്ത്യന്‍ ഗോതമ്പ് വേണമെന്ന് ആവശ്യപ്പെട്ട് താലിബാന്‍ നേതാക്കള്‍ പാകിസ്താനില്‍. അഫ്ഗാനിസ്ഥാന്റെ ആക്ടിംഗ് വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്താഖിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ചര്‍ച്ചകള്‍ക്കായി ഇമ്രാന്‍ ഖാനെ കണ്ടത്.

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ സംഘത്തില്‍ ധന, വ്യവസായ, വാണിജ്യ ആക്ടിംഗ് മന്ത്രിമാരും മറ്റ് മുതിര്‍ന്ന താലിബാന്‍ അംഗങ്ങളും ഉണ്ടായിരുന്നു. ഇന്ത്യന്‍ ഗോതമ്പ് കയറ്റുമതി ചെയ്യണമെന്ന താലിബാന്‍ സര്‍ക്കാരിന്റെ ആവശ്യം അഫ്ഗാന്‍ ‘അനുകൂലമായി’ പരിഗണിക്കുമെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സന്ദര്‍ശക സംഘത്തോട് പറഞ്ഞു.

ഗോതമ്പും അരിയും ഉള്‍പ്പെടെയുള്ള അവശ്യ ഭക്ഷ്യവസ്തുക്കള്‍, അടിയന്തര മെഡിക്കല്‍ ഉപകരണങ്ങള്‍ , പാര്‍പ്പിട വസ്തുക്കള്‍ എന്നിവ പാകിസ്താന്‍ നല്‍കുമെന്നും ഇമ്രാന്‍ പറഞ്ഞു. താലിബാന്‍ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കുന്നതിന് പാകിസ്താന്‍ പിന്തുണ നല്‍കുമെന്ന് കൂടിക്കാഴ്ചയില്‍ ഇമ്രാന്‍ ഖാന്‍ ആവര്‍ത്തിച്ചു. താലിബാന്‍ ഭരണത്തിലുള്ള അഫ്ഗാനില്‍ അടിയന്തര സഹായം നല്‍കണം, അഫ്ഗാനിസ്ഥാന്റെ മരവിപ്പിച്ച ആസ്തികള്‍ വിട്ടുനല്‍കണം, ബാങ്കിംഗ് ഇടപാടുകള്‍ സുഗമമാക്കണം എന്നീ ആവശ്യങ്ങളും ലോകരാജ്യങ്ങള്‍ പരിഗണിക്കണമെന്നാണ് ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെടുന്നത്.

Related Articles

Back to top button