IndiaLatest

ചേരിപ്രദേശത്തെ കുട്ടികള്‍ക്ക് ആഡംബരക്കാറിൽ സവാരി നല്‍കി ബിസിനസ്സുകാരന്‍

“Manju”

ഡല്‍ഹി: സഹജീവികളോട് ദയവു കാണിക്കുന്നത് മഹത്തരമായ കാര്യമാണ്. ഉന്നത നിലവാരത്തില്‍ ജീവിക്കുമ്പോഴും അത് സാധ്യമാക്കാം എന്ന് കാണിച്ചുതരികയാണ് ഡല്‍ഹിയിലുള്ള മന്‍ദീപ് നാഗ്പാല്‍ എന്ന ബിസിനസ്സുകാരന്‍. ചേരിയില്‍ താമസിക്കുന്ന കുട്ടികളെ, തന്റെ 4 കോടി രൂപ വില മതിക്കുന്ന ആഡംബരക്കാറായ “ഫെറാറി കാലിഫോര്‍ണിയ” യില്‍ കയറ്റി, ഒരു കിടിലന്‍ സവാരി നല്കിയിരിക്കുകയാണദ്ദേഹം. കുട്ടികള്‍ക്കിഷ്ടമുള്ള പാട്ടിട്ടുകൊടുത്തു അവരെ നൃത്തം ചെയ്യാനും, കാറില്‍ കയറിയിരുന്ന് ആഹ്ളാദിക്കാനും അദ്ദേഹം അവരെ അനുവദിച്ചു. “ഒരു സമ്പാദ്യവും കുട്ടികളുടെ ആഹ്ളാദത്തിനോളം വരില്ല” എന്നാണ് മന്‍ദീപ് പറയുന്നത്.

Related Articles

Back to top button