KeralaLatest

മുന്നൂറിൽ പരം കുടുംബങ്ങൾക്ക് ഭഷ്യ കിറ്റ് വിതരണം നടത്തി കല്ലുവിള വയലാർ സാംസ്‌കാരിക വേദി &ഗ്രന്ഥ ശാല

“Manju”

രാഹുൽ രാജ്

പോത്തൻകോട് ലോക് ഡൗൺ തുടങ്ങിയ നാൾ മുതൽ നിരവധിയായ സേവന പ്രവർത്തനങ്ങളാൽ ശ്രദ്ധിക്കപെടു കയാണ് പോത്തൻകോട് ,കല്ലുവിള വയലാർ സാംസ്‌കാരിക വേദി &ഗ്രന്ഥ ശാല കേരളത്തിലെ രണ്ടാമത് കോവിഡ് മരണം റിപ്പോർട്ട് ചെയ്യ്ത പോത്തൻകോട് പഞ്ചായത്തിലെ സമിതി പ്രവർത്തന മേഖലയിലും മറ്റുമായി വീടുകളിലും പൊതു സ്ഥലങ്ങളിലും അണുനശീകരണംനടത്തി ,മുന്നൂറിൽ പരംകുടുംബ ങ്ങൾക്ക് ഭഷ്യ കിറ്റ് വിതരണം ,പ്രദേ ശവാസികൾക്കുവേണ്ടി സാനിറ്റൈസർ ,ഹാൻ വാഷ് ,മാസ്‌ക് എന്നിവ നിർമ്മിച്ചുനൽകിയും ലോക് ഡൗൺ കാരണം പുറത്തിറങ്ങാൻ ബുദ്ധിമുട്ട് അനുഭവ പെട്ട സാഹചര്യത്തിൽ ഹെല്പ് ഡസ്ക് രൂപീകരിക്കുകയും അതിൽ ബന്ധപ്പെട്ട നിരവധിപേർക്ക് മരുന്നുകളും അവശ്യ വസ്തുക്കളും വീടുകളിൽ എത്തിച്ചു നൽകിയും ,ഓൺലൈൻ സംവാദ പരിപാടികൾ ,തൂലിക എന്ന പേരിൽ ഓൺലൈൻ രചനകൾ സ്വീകരിക്കുകയുo അവ ഉൾപ്പെടുത്തി പുസ്തകം പുറത്തിറക്കാനുള്ള പദ്ധതി , വീടുകളിൽ പുസ്തങ്ങൾ ആവശ്യക്കാർക്ക് എത്തിച്ചു നൽകിയും , ഗ്രാമ പഞ്ചായത്തിലെ വോളന്റർ സേനയിലേക്ക് അംഗങ്ങളെ നൽകിയും അതുവഴി പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണിൽ നിന്നുള്ള ഭക്ഷണ പൊതികൾ വീടുകളിൽ എത്തിക്കുന്നതിന് വയലാർ സാംസ്‌കാരിക വേദി പ്രവർത്തകർ സജീവമായി കൊറോണക്കെതിരെ യുള്ള പോരാട്ടത്തിൽ ജനങ്ങൾക്കൊപ്പം ഉണ്ട് വയലാർ സാംസ്‌കാരിക വേദി &ഗ്രന്ഥ ശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭഷ്യ കിറ്റ് വിതരണ ഉത്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം എസ് .രാധാദേവി നിർവഹിച്ചു ,വൈശാഖ് ,പ്രകാശ് കുമാർ ,വിനോദ് കുമാർ ,ഗോപകുമാർ ,സന്തോഷ്‌ കുമാർ ,ഷാഹിർ ,അരുൺ ,മനോജ്‌ ,ഷിബു എന്നിവർ കൺവീനർ മാരായി പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി ലോക്‌ഡോൺ അവസാനിപ്പിച്ചാലും പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുന്ന പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുമെന്ന് വയലാർ സാംസ്‌കാരിക വേദി &ഗ്രന്ഥ ശാല സെക്രട്ടറി വൈശാഖ് ,പ്രസിഡന്റ് പ്രകാശ് എന്നിവർ അറിയിച്ചു.

Related Articles

Leave a Reply

Back to top button