IndiaLatest

രാജ്യത്ത്‌ വിമാനത്താവളങ്ങള്‍ ഇരട്ടിയാക്കും

“Manju”

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയിലധികമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നതായി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. 2023- 24 ഓടെ രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 200-ല്‍ അധികമാക്കാനാണ് പദ്ധതി.

സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും സഹകരണത്തില്‍ ഓരോ ജില്ലയിലും ഒരു ഹെലിപോര്‍ട്ട് എങ്കിലും സ്ഥാപിക്കാന്‍ കേന്ദ്രം പദ്ധതിയിടുന്നതായും വ്യോമയാന മേഖലയുടെ ചുമതലയുള്ള സംസ്ഥാന മന്ത്രിമാരുടെ യോഗത്തില്‍ ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി.

സീ പ്ലെയിന്‍ വിഷയത്തില്‍ സംരംഭങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരുകള്‍ മൂലധന പിന്തുണ നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഒപ്പം വ്യോമയാന മേഖലയില്‍ പ്രവര്‍ത്തന ചിലവിന്റെ ഭൂരി ഭാഗം വഹിക്കേണ്ടി വരുന്ന ഇന്ധനത്തിന്റെ വാറ്റ് സംസ്ഥാനങ്ങള്‍ കുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Back to top button