Uncategorized

പൊറോട്ടയും മുട്ടക്കറിയും തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു

“Manju”

പാലക്കാട്: തൃത്താലയില്‍ പൊറോട്ടയും മുട്ടക്കറിയും കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി സ്ത്രീ മരിച്ചു.
ആനക്കര സ്വദേശി ജാനകിയാണ് മരിച്ചത്. 68 വയസായിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ ജാനകിക്ക് ശ്വാസതടസം അനുഭവപ്പെട്ട് ദേഹാസ്വസ്ഥമുണ്ടാവുകയായിരുന്നു.
ഇവരെ വീട്ടുകാര്‍ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശനിയാഴ്ച രാവിലെ 10 മണിക്കായിരുന്നു സംഭവം.

Related Articles

Back to top button