IndiaInternationalLatest

മധ്യ പ്രദേശില്‍ കുഴല്‍ കിണറില്‍ വീണ നാല് വയസ്സുകാരനെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തില്‍

“Manju”

സിന്ധുമോൾ. ആർ

നിവാരി: മധ്യ പ്രദേശില്‍ 200 അടിതാഴ്ച്ചയുള്ള കുഴല്‍ കിണറില്‍ വീണ നാല് വയസ്സുകാരനെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തില്‍. സെത്പുര ഗ്രാമത്തിലെ ഹരികൃഷ്ണന്റെ മകന്‍ പ്രഹളാദാണ് രണ്ട് ദിവസം മുമ്ബ് കുഴല്‍ കിണറില്‍ വീണത്. ഹരികൃഷ്ണന്റെ കൃഷിയിടത്തില്‍ കളിക്കുന്നതിനിടെ അബദ്ധത്തില്‍ കുഞ്ഞ് കുഴല്‍ കിണറില്‍ വീഴുകയായിരുന്നു.

രക്ഷാപ്രവര്‍ത്തനം 48 മണിക്കൂര്‍ പിന്നിടുമ്പോള്‍ ആര്‍മിയും പ്രാദേശിക പെലിസും മറ്റ് സഘടനകളും രക്ഷാപ്രവര്‍ത്തന രംഗത്തുണ്ട്. 60 അടി കുഴിച്ച്‌ ഒരു ടണല്‍ നിര്‍മിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തി കെണ്ടിരിക്കുന്നത്. പ്രദേശിക ഭരണകൂടവും പൊലിസും കുഴല്‍ കിണറില്‍ വീണ പ്രഹളാദിന്റെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും എത്രയും പെട്ടെന്ന് തന്നെ സുരക്ഷിതമായി കുഞ്ഞിനെ പുറത്തെടുക്കാനാകുമെന്ന് മുഖ്യ മന്ത്രി ശിവാജി സിംഗ് ചൗഹാന്‍ പറഞ്ഞു. എന്നാല്‍ കുഞ്ഞിന്റെ ചലനങ്ങളൊന്നും കാമറയില്‍ കാണാന്‍ സാധിക്കുന്നില്ല എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

Related Articles

Back to top button