LatestThrissur

സുരേഷ് ഗോപിക്ക് തൃശ്ശൂര്‍ മേയറുടെ കത്ത്

“Manju”

തൃശൂര്‍: വികസന പ്രവര്‍ത്തനങ്ങള്‍ക്ക്​ എം.പി ഫണ്ടില്‍ നിന്ന്​ തൃശുര്‍ കോര്‍പ്പറേഷ​ന്​ ഒരുകോടി രൂപ അനുവദിച്ച സുരേഷ്ഗോപിക്ക് നന്ദിയറിയിച്ച്‌​ തൃശൂര്‍ മേയര്‍ എം.കെ വര്‍ഗീസിന്റെ കത്ത്​ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
എല്‍.ഡി.എഫ്​ ഭരിക്കുന്ന കോര്‍പ്പറേഷനില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനാണ്​ ഫണ്ട്​ അനുവദിച്ചത്​. ശക്തന്‍ തമ്പുരാന്‍ നഗറിലെ പച്ചക്കറി-മീന്‍ മാര്‍ക്കറ്റ് കോംപ്ലക്സുകളുടെ സമഗ്ര വികസനത്തിനുള്ള പ്രോജക്‌ട് കോര്‍പ്പറേഷന്‍ തയാറാക്കി സുരേഷ്ഗോപിക്ക് അയച്ചിട്ടുണ്ടെന്നും മേയര്‍ കത്തില്‍ പറയുന്നു. തൃശൂരിനോട് കാണിക്കുന്ന സ്നേഹത്തിനും പരിഗണനയ്ക്കും നന്ദി പറഞ്ഞാണ്​ കത്ത് അവസാനിപ്പിക്കുന്നത്. സുരേഷ്ഗോപിയാണ് കത്ത് ഫേസ്​ബുക്കില്‍ പങ്കുവച്ചത്.
2019ലെ ലോക്സഭാ തെരഞ്ഞടുപ്പിലും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും തൃശൂര്‍ മണ്ഡലത്തില്‍ സുരേഷ്​ഗോപി മത്സരിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പി​നിടെ ”എനിക്ക് ഈ തൃശൂര്‍ വേണം….നിങ്ങളെനിക്ക് ഈ തൃശൂര്‍ തരണം… ഈ തൃശൂര്‍ ഞാനിങ്ങെടുക്കുവാ” എന്നീ ഡയലോഗുകള്‍​ ഏറെ ട്രോളുകള്‍ക്കിരയായിരുന്നു.

Related Articles

Back to top button