KeralaLatest

മൂ​ര്‍ഖ​ന്‍ പാ​മ്പിനെ​ക്കാ​ള്‍ വി​ഷ​മുള്ള കടുവ ചിലന്തിയെ കണ്ടെത്തി

“Manju”

കോ​ന്നി: മ​ല​യോ​ര മേ​ഖ​ല​യാ​യ ത​ണ്ണി​ത്തോ​ട്ടി​ല്‍ ക​ടു​വ ചി​ല​ന്തി​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി. എ​ലി​മു​ള്ളും​പ്ലാ​ക്ക​ല്‍ കു​ള​ത്തു​ങ്ക​ല്‍ ഷൈ​ല​ജ​െന്‍റ വീ​ട്ടി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ക​ടു​വ ചി​ല​ന്തി​യെ ക​ണ്ട​ത്.
മൂ​ര്‍ഖ​ന്‍ പാ​മ്ബി​െ​ന​ക്കാ​ള്‍ വി​ഷ​മാ​ണ് ഇ​ത്ത​രം ചി​ല​ന്തി​ക​ള്‍ക്ക്. 4.5 സെന്‍റീ​മീ​റ്റ​ര്‍ വ​ലു​പ്പ​മു​ള്ള ക​ടു​വ ചി​ല​ന്തി​യു​ടെ ക​ടി​യേ​റ്റാ​ല്‍ ശ​രീ​ര​ത്തി​ല്‍ കു​മി​ള​ക​ള്‍ രൂ​പ​പ്പെ​ട്ട് ചൊ​റി​ഞ്ഞു​പൊ​ട്ടു​ക​യും ചി​ല സ​ന്ദ​ര്‍ഭ​ങ്ങ​ളി​ല്‍ മ​ര​ണം​വ​രെ സം​ഭ​വി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. ചെ​റി​യ ജീ​വി​ക​ളെ​യാ​ണ് ഇ​ത് ഭ​ക്ഷി​ക്കാ​റു​ള്ള​തെ​ങ്കി​ലും സാ​ധാ​ര​ണ ചി​ല​ന്തി​ക​ളെ​പ്പോ​ലെ ഇ​ത് വ​ല കെ​ട്ടി ഇ​ര​പി​ടി​ക്കാ​റി​ല്ല.
വീ​ണ് കി​ട​ക്കു​ന്ന ദ്ര​വി​ച്ച ത​ടി​ക​ള്‍ക്കു​ള്ളി​ലാ​ണ് വാ​സം. പ​ല്ലി​യാ​ണ് ഇ​ഷ്​​ട ഭ​ക്ഷ​ണം. ആ​സി​ഡു​പോ​ലെ​യു​ള്ള ദ്ര​വം കു​ത്തി​വെ​ച്ച്‌ ഇ​ര​യെ ദ്ര​വ​രൂ​പ​ത്തി​ലാ​ക്കി വ​ലി​ച്ചു​കു​ടി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ള്‍ക്ക് താ​ഴെ നി​ബി​ഡ​വ​ന​ങ്ങ​ളി​ല്‍ ഇ​വ​യെ ധാ​രാ​ള​മാ​യി ക​ണ്ടു​വ​രു​ന്നു​ണ്ട്.

Related Articles

Back to top button