InternationalLatest

ഇന്ത്യക്ക് നന്ദി പറഞ്ഞ് താലിബാന്‍

“Manju”

കാബൂള്‍: ഇന്ത്യക്ക് നന്ദി പറഞ്ഞ് താലിബാന്‍. ആഭ്യന്തര യുദ്ധശേഷം ശിഥിലമായിപ്പോയ പൗരന്മാരെ സഹായിക്കാന്‍ ഭാരതം ജീവന്‍രക്ഷാ മരുന്നുകള്‍ അയച്ചിരുന്നു. ഇവയുടെ ആദ്യ ലോഡ് അഫ്ഗാനിസ്ഥാനില്‍ എത്തിച്ചേര്‍ന്നതിനു തൊട്ടുപിറകെയാണ് ഭരണകൂടത്തിന്റെ ഈ നന്ദിപ്രകടനം. ഇന്ത്യക്ക് നന്ദിയറിയിച്ചു കൊണ്ട് താലിബാന്‍ നടത്തിയ പ്രസ്താവനയില്‍, ഇന്ത്യഅഫ്ഗാനിസ്ഥാന്‍ ബന്ധം വളരെയധികം ശക്തമായി തുടരുമെന്നും പ്രഖ്യാപനമുണ്ടായി. ഇന്ത്യയിലെ അഫ്ഗാനിസ്ഥാന്‍ അംബാസിഡറായ ഫരീദ് മാമുന്ദ്സേ, നിരവധി ദരിദ്രരായ പൗരന്‍മാര്‍ക്ക് ഈ സഹായം ഉപകാരപ്പെടുമെന്നും അറിയിച്ചു.

1.6 മെട്രിക് ടണ്‍ മരുന്നുകളാണ് ഇന്നലെ രാത്രി ഇന്ത്യ അഫ്ഗാനിസ്ഥാനിലേക്ക് കയറ്റി അയച്ചത്. അഫ്ഗാനിസ്ഥാനില്‍ നടന്ന ഓപ്പറേഷന്‍ ദേവി ശക്തിയുടെ ഭാഗമായി നൂറോളം ഹിന്ദുസിഖ് അഭയാര്‍ഥികളെ ഇന്ത്യയിലെത്തിച്ച ഫ്ലൈറ്റിലാണ് ഇന്ത്യ ലോഡ് കണക്കിന് മരുന്നുകള്‍ കയറ്റി വിട്ടത്.

Related Articles

Back to top button