KeralaLatest

മുന്‍ റെസ്ലിംഗ് സൂപ്പര്‍താരം ബ്രേ വയറ്റ് അന്തരിച്ചു

“Manju”

ന്യൂ ജെഴ്സി : റെസ്‌ലിംഗ് എന്‍റര്‍ടെയ്ന്‍മെന്‍റ് രംഗത്തെ അതികായകരായ ഡബ്ല്യൂഡബ്ല്യൂഇയിലെ മുന്‍ ചാമ്ബ്യന്‍ ബ്രേ വയറ്റ് അന്തരിച്ചു.36-ാം വയസിലാണ് താരം വിടപറഞ്ഞത്. ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് റിപ്പോര്‍ട്ട്.ഡബ്ല്യു ഡബ്ല്യു ഇ ചീഫ് കോണ്ടന്റ് ഓഫിസര്‍ ട്രിപ്പിള്‍ എച്ചാണ് ബ്രേ വയറ്റിന്റെ മരണവാര്‍ത്ത ലോകത്തെ അറിയിച്ചത്. ‘WWE ഹോള്‍ ഓഫ് ഫേമര്‍ മൈക്ക് റോട്ടണ്ടയില്‍ നിന്ന് വന്ന ഫോണ്‍ കോളാണ് വിൻഡ്ഹാം റോട്ടണ്ട അതവാ ബ്രേ വയറ്റ് അന്തരിച്ചെന്ന ഇക്കാര്യം അറിയിച്ചത്’- ട്രിപ്പിള്‍ എച്ച്‌ കുറിച്ചു.
ഡബ്ല്യു ഡബ്ല്യു ഇ ചാമ്ബ്യൻഷിപ്പ്, ഡബ്ല്യു ഡബ്ല്യു ഇ യൂണിവേഴ്‌സല്‍ ചാമ്ബ്യൻഷിപ്പ്, ഡബ്ല്യു ഡബ്ല്യു ഇ റോ ടാഗ് ടീം ചാമ്ബ്യൻഷിപ്പ്, ടാഗ് ടീം എലിമിനേറ്റര്‍, ഡബ്ല്യു ഡബ്ല്യു ഇ ഇയര്‍ എൻഡ് അവാര്‍ഡ് – മികച്ച പുരുഷ റെസ്ലര്‍ (2019) എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
അമേരിക്കൻ റെസ്ലിംഗ് താരം ബോബി ലാഷ്‌ലിയുമായുള്ള വഴക്കിനെ തുടര്‍ന്ന് റെസില്‍മാനിയ 39 ല്‍ പങ്കെടുക്കാൻ ബ്രേ വയറ്റിന് കഴിഞ്ഞിരുന്നില്ല. അവസാനമായി ബ്രേ വയറ്റ് പങ്കെടുത്ത മത്സരം റോയല്‍ റംബിളില്‍ എല്‍എ നൈറ്റിനെതിരെയായിരുന്നു . അന്ന് വിജയിച്ച ബ്രേ വയറ്റ് ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് പിന്നീട് വിശ്രമത്തിലായിരുന്നു. മാസങ്ങളായി ഇടിക്കൂട്ടില്‍ നിന്ന് വിട്ടുനിന്ന ബ്രേ വയറ്റ് തിരിച്ചുവരവിന് ഒരുങ്ങുന്നതിനിടെയാണ് അകാല വിയോഗം.

Related Articles

Back to top button