IndiaLatest

ഡൊണാള്‍ഡ് ട്രംപിന് ബ്ലാക്ക്ബെല്‍റ്റ്

“Manju”

വാഷിംഗ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന് ബ്ലാക്ക്ബെല്‍റ്റ്. തായ്ക്വൊണ്ടോയിലാണ് ട്രമ്പിന് ബ്ലാക്ക്ബെല്‍റ്റ് കിട്ടിയിരിക്കുന്നത്.
വീണ്ടും അധികാരത്തിലെത്തിയാല്‍ പാര്‍ലമെന്റില്‍ തയ്ക്വാന്‍ഡോ വേഷത്തിലെത്തുമെന്ന് ട്രമ്പ് പറഞ്ഞു. ശക്തമായ പ്രതിരോധം തീര്‍ക്കുന്ന കായികാഭ്യാസമാണ് തയ്‌ക്വാന്‍ഡോയെന്നും ട്രംപ് പ്രശംസിച്ചു. ഇതോടെ ആയോധനകലയില്‍ ട്രമ്പ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനൊപ്പമെത്തിയെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി. 2013ല്‍ ദക്ഷിണകൊറിയ സന്ദര്‍ശനത്തിനിടെ പുടിനും തായ്ക്വൊണ്ടോയില്‍ ബ്ലാക്ക്ബെല്‍റ്റ് ലഭിച്ചിരുന്നു.
സൂപ്പര്‍ താരം മോഹന്‍ലാലിനും തായ്ക്വൊണ്ടോയില്‍ ബ്ലാക്ക്ബെല്‍റ്റുണ്ട്. 2012ല്‍ ദക്ഷിണ കൊറിയയിലെ അന്താരാഷ്ട്ര തായ്ക്വൊണ്ടോ ആസ്ഥാനമാണ് മോഹന്‍ലാലിന് ബ്ലാക്ക്ബെല്‍റ്റ് നല്‍കിയത്. ഇതോടെ ട്രമ്പ് ആയോധന കലയില്‍ മോഹന്‍ലാലിനൊപ്പമാണെന്നാണ് മലയാളി ട്രോളന്മാര്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ തീര്‍ക്കുന്നത്. എന്നാല്‍ മുന്‍ റെസ്ലിംഗ് ചാമ്ബ്യന്‍ കൂടിയായ മോഹന്‍ലാലിനോട് ട്രമ്പിനെ താരതമ്യം ചെയ്യാനാകില്ലെന്നാണ് ലാലേട്ടന്‍ ആരാധകരുടെ വാദം.

Related Articles

Back to top button