KeralaLatestThiruvananthapuram

ശക്തമായ മഴയിൽ ചന്തവിള ആമ്പല്ലൂർ റോഡ് ഗതാഗതയോഗ്യമല്ലാതായി

“Manju”

അരുണ്‍ കെ. വി.

കഴക്കൂട്ടം: കഴിഞ്ഞ ദിവസം പെയ്യ്ത ശക്തമായ മഴയിൽ ചന്തവിള – ആമ്പല്ലൂർ റോഡ് ഗതാഗതയോഗ്യമല്ലാതായി. കഴക്കൂട്ടം – വെഞ്ഞാറമൂട് ബൈപ്പാസ് റോഡിൽ സൈനിക സ്ക്കൂളിൻ്റെ പ്രവേഷന കവാടത്തിന് സമീപം നിന്നും ആമ്പല്ലൂരിലേക്ക് പോകുന്ന റോഡ് ആണ് പൊട്ടിപൊളിഞ്ഞും റോഡ് വെള്ളത്തിനടിയിലായും ഗതാഗത യോഗ്യമല്ലാതായി മാറിയത്.

ബൈപ്പാസ് റോഡിൽ നിന്നും തുടങ്ങുന്ന റോഡ് പൂർണമായും വെള്ളത്തിനടിയിലായ അവസ്ഥയാണ്. ഇത് കൂടാതെ റോഡ് പൂർണമായും കുണ്ടും കുഴിയും രൂപാന്തരപ്പെട്ടിട്ടുണ്ട്. നൂറ് കണക്കിന് വാഹനങ്ങളും കുടുംബവുമാണ് ഈ പ്രദേശത്ത് താമസിക്കുന്നത്. റോഡ് പൊളിഞ്ഞ് വെള്ളക്കെട്ടായതോടെ പ്രദേശവാസികൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്.

വർഷങ്ങളായി യാതൊരുവിധ നിർമ്മാണ പ്രവർത്തനവും നടത്താതെ വന്നതോടെയാണ് റോഡിൻ്റെ അവസ്ഥ ഈ രീതിയിലേക്ക് മാറിയത്. വാർഡ് കൗൻസിലറോഡും ബന്ധപ്പെട്ട ഉദ്യോഗസ്ഥ പ്രതിനിധികളോടും നാട്ടുകാർ പലവട്ടം പരാതി ബോധിപ്പിച്ചുവെങ്കിലും നടപടി ഒന്നും കൈക്കൊണ്ടില്ലന്നാണ് നാട്ടുകാർ പറയുന്നത്.റോഡിലെ വെള്ളക്കെട്ട് മാറ്റി ഗതാഗതയോഗ്യമാക്കാത്ത പക്ഷം റോഡ് ഉപരോധം ഉൾപ്പെടെയുള്ള സമരപരിപാടികൾക്ക് തയ്യാറെടുക്കുകയാണ് നാട്ടുകാർ.

Related Articles

Back to top button