LatestThiruvananthapuram

മരച്ചീനി ഇലയില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാമെന്ന് മലയാളി ശാസ്ത്രജ്ഞര്‍

“Manju”

തിരുവനന്തപുരം: മരച്ചീനി ഇലയില്‍ നിന്ന് ജൈവകീടനാശിനി നിര്‍മ്മിക്കുന്നതിനൊപ്പം വൈദ്യുതിയും ഉത്പാദിപ്പിക്കാമെന്ന് ശ്രീകാര്യത്തെ ദേശീയ കിഴങ്ങ് ഗവേഷണ കേന്ദ്രത്തിലെ മലയാളി ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഈ വൈദ്യുതി ഉപയോഗിച്ച്‌ ട്യൂബ് ലൈറ്റ് കത്തിച്ചു. ഇങ്ങനെ ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് ഒരു യൂണിറ്റിന് ഒരു രൂപയില്‍ താഴെ മാത്രം വിലനല്‍കിയാല്‍ മതിയാവും. ഇവിടത്തെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.സി.എ.ജയപ്രകാശ്, സീനിയര്‍ സയന്റിസ്റ്റ് കൃഷ്ണകുമാര്‍, ജോസഫ് ടോം, ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പുതിയ ചുവടുവയ്‌പ് നടത്തിയത്.

മരച്ചീനി വിളവെടുക്കുമ്പോള്‍ കളയുന്ന ഇലയും തണ്ടും ഉപയോഗിച്ച്‌ ജൈവകീടനാശിനി നിര്‍മ്മിക്കാനുള്ള ഇവരുടെ ഗവേഷണം വൈദ്യുതി ഉത്പാദനത്തിലേക്കും എത്തുകയായിരുന്നു. മരച്ചീനി ഇലയില്‍ നിന്ന് ജൈവ കീടനാശിനിയുണ്ടാക്കുന്ന ഫാക്ടറികളില്‍ മാത്രമാണ് ഇത്തരത്തില്‍ വൈദ്യുതി ഉണ്ടാക്കാനാവുക. നിര്‍മ്മാണച്ചെലവും കുറവാണ്. സോളാര്‍ വൈദ്യുതി പോലെയോ മറ്റോ സ്വതന്ത്രമായി ഇത് നിര്‍മ്മിക്കാനാവില്ല.

Related Articles

Back to top button