InternationalKeralaLatest

ഇന്‍ഡോ- കുവൈത്ത് നയതന്ത്ര ബന്ധത്തിന്റെ 60ാം വാര്‍ഷികം നാളെ

“Manju”

കുവൈത്ത്   : കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ ഇന്ത്യാ കുവൈത്ത് നയതന്ത്ര ബന്ധത്തിന്റെ 60ാം വാര്‍ഷികാഘോഷവും കെ.ഐ.സി വെബ്സൈറ്റ് ഉത്ഘാടനവും സംഘടിപ്പിക്കുന്നു.
കുവൈത്തിലെ ഇന്ത്യന്‍ അംബാസിഡര്‍  സിബി ജോര്‍ജ് ആശംസകളര്‍പ്പിച്ചു സംസാരിക്കും. ജൂണ്‍ 25 വെള്ളിയാഴ്ച കുവൈത്ത് സമയം ഉച്ചക്ക് ഒരു മണിക്ക് ഓണ്‍ലൈനായി നടക്കുന്ന പരിപാടിയില്‍ SKSSF സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉത്ഘാടനവും,  ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യപ്രഭാഷണവും നിര്‍വഹിക്കും.
ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനാഘോഷം, ഇന്ത്യാ കുവൈത്ത് നയതന്ത്ര ബന്ധത്തിന്റെ 60ാം വാര്‍ഷികം എന്നിവയുമായി അനുബന്ധിച്ച് കുവൈത്തിലെ ഇന്ത്യന്‍ എംബസി നടത്തുന്ന  കാമ്പയിന്റെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നതെന്ന് കെ.ഐ.സി ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Related Articles

Back to top button