IndiaKeralaLatest

പിണറായി സര്‍ക്കാര്‍ രൂപീകരണത്തിനായി കത്ത് നല്‍കി

“Manju”

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കാവല്‍ മുഖ്യമന്ത്രിയായി തുടരുന്ന പിണറായി വിജയന്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ഭൂരിപക്ഷം നേടിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി അവകാശവാദം ഉന്നയിച്ചു കൊണ്ട് ഗവര്‍ണര്‍ക്ക് പിണറായിവിജയന്‍ ഔദ്യോഗികമായി കത്ത് നല്‍കി.
സി പി എം, സി പി ഐ,കേരള കോണ്‍​ഗ്രസ് എം, കേരള കോണ്‍​ഗ്രസ് ബി, കോണ്‍​ഗ്രസ് എസ്, ജനാധിപത്യ കേരള കോണ്‍​ഗ്രസ്, ഐ എന്‍ എല്‍, എന്‍ സി പി, ജനാദാതള്‍ എസ്, എല്‍ ജെ ഡി, ഇടത് സ്വതന്ത്രന്‍മാ‍ര്‍ എന്നിവ‍ര്‍ സ‍ര്‍ക്കാര്‍ രൂപീകരണത്തില്‍ പിണറായി വിജയനെ പിന്തുണച്ച്‌ കത്ത് നല്‍കിയിട്ടുണ്ട്.
സ‍ര്‍ക്കാര്‍ രൂപീകരണത്തിനായി പിണറായി വിജയനെ ​ഗവര്‍ണര്‍ ഔദ്യോ​ഗികമായി ക്ഷണിക്കുന്നതാണ് അടുത്ത ഘട്ടം. ഉടനെ ചേരുന്ന എല്‍ ഡി എഫ് യോ​ഗം മുഖ്യമന്ത്രിയായി പിണറായി വിജയനെ ഔദ്യോഗികമായി തിരഞ്ഞെടുക്കും. വകുപ്പ് വിഭജന ച‍ര്‍ച്ചകള്‍ എല്‍ ഡി എഫില്‍ നാളെയോടെ പൂ‍ര്‍ത്തിയാവും എന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റന്നാളും ചൊവാഴ്‌ചയുമായി മന്ത്രിമാരുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം

Related Articles

Back to top button