IndiaLatest

ഇന്‍സുലിന്‍ ഗവേഷണത്തിന് മലയാളിക്ക് രാജ്യാന്തര പുരസ്കാരം

“Manju”

തിരൂര്‍ ; ഇന്‍സുലിനുമായി ബന്ധപ്പെട്ട ഗവേഷണത്തിന് മലയാളിക്ക് രാജ്യാന്തര പുരസ്കാരം. തിരൂര്‍ മംഗലത്തെ വള്ളത്തോള്‍ കുടുംബാംഗവും ചെന്നൈയിലെ ഡോ. എ രാമചന്ദ്രന്‍സ് ഡയബറ്റിക്സ് ഹോസ്പിറ്റല്‍സ് ഉടമയായ ഡോ. എ രാമചന്ദ്രനാണ് പ്രമേഹത്തിലെ അധ്യാപന-ഗവേഷണ മേഖലയിലെ മാതൃകാപരമായ സംഭാവനകള്‍ക്ക് ദേശീയ ഇന്‍സുലിന്‍ ആന്‍ഡ് ഇന്‍ക്രെറ്റിന്‍ ഉച്ചകോടിയില്‍ ആജീവനാന്ത നേട്ടത്തിന് ഡയബറ്റോളജിസ്റ്റ് പുരസ്കാരം ലഭിച്ചത്.

ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് ജനറലിലെ കോണ്‍സുലര്‍ വിഭാഗം മേധാവി ബ്രയാന്‍ ഡാള്‍ട്ടണ്‍ അവാര്‍ഡ് സമ്മാനിച്ചു. വേള്‍ഡ് ഇന്ത്യ ഡയബറ്റിക്സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ രാമന്‍ കപൂര്‍, എന്‍ഡോക്രൈനോളജിസ്റ്റ് ഡോ. ശശാങ്ക് ആര്‍ ജോഷി എന്നിവര്‍ പങ്കെടുത്തു. ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ മെഡിസിന്‍ വിഭാഗത്തിലെ പ്രമേഹം, എന്‍ഡോക്രൈനോളജി, മെറ്റബോളിസം എന്നീ വിഭാഗങ്ങളിലെ വിസിറ്റിങ് പ്രൊഫസര്‍ഷിപ്പിനും ഡോ. എ രാമചന്ദ്രന്‍ അര്‍ഹനായി. ചെന്നൈയിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈകമീഷണര്‍ മൈക്ക് ആണ് ഈ പുരസ്കാരം സമ്മാനിച്ചത്. തൃശൂര്‍ ചേര്‍പ്പ് സ്വദേശി പരേതനായ ഡോ. വള്ളത്തോള്‍ രാമുമേനോന്റെ മകനാണ്. ഭാര്യ: ശോഭന. മക്കള്‍: വിനിത, നന്ദിത.

Related Articles

Back to top button