KeralaLatest

പെട്ടിമുടി ദുരന്തം ; ധന സഹായം വിതരണം നാളെ

“Manju”

സിന്ധുമോൾ. ആർ

പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ അനന്തരാവകാശികള്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായം നാളെ വിതരണം ചെയ്യും. 44 പേരുടെ ബന്ധുക്കള്‍ക്കാണ് നാളെ ധനസഹായം ലഭിക്കുക. അപകടത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ക്കുള്ള വീട് നിര്‍മ്മാണം ഈ മാസം പൂര്‍ത്തിയാക്കും.

പെട്ടിമുടി ഉരുള്‍പൊട്ടലില്‍ മരിച്ച 70 പേരില്‍ 44 പേരുടെ അനന്തരാവകാശികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ധനസഹായം വിതരണം ചെയ്യുന്നത്. 128 പേരെയാണ് സഹായത്തിന് അര്‍ഹരായി റവന്യൂ വകുപ്പ് കണ്ടെത്തിയത്. ദുരന്തബാധിതര്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ ധനസാഹയം നേരത്തെ ലഭ്യമാക്കിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ദുരിതാശ്വാസ തുക ദുരന്തം സംഭവിച്ച്‌ നാല് മാസം പിന്നിട്ടിട്ടും നല്‍കാത്തത് വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ധനസഹായ വിതരണം വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. നാളെ മൂന്നാറില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി എം.എം മണി ധനസഹായം വിതരണം ചെയ്യും.

Related Articles

Back to top button