IndiaLatest

കൊവിഡ് വാക്‌സിന്‍ : മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന

“Manju”

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ സംബന്ധിച്ച്‌ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൊവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് മാറി എടുക്കുന്നത് അപകടകരമായ പ്രവണതയാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ സൗമ്യാ സ്വാമിനാഥന്‍ അഭിപ്രായപ്പെടുന്നത്. രണ്ടാം ഡോസിന്റെ സമയത്ത് ആദ്യ ഡോസ് എടുത്ത വാക്‌സിന്‍ കിട്ടാതെ വരുമ്പോള്‍ പലപ്പോഴും ആള്‍ക്കാര്‍ അപ്പോള്‍ കിട്ടുന്ന വാക്‌സിന്‍ ഏതാണെന്ന് വച്ചാല്‍ അത് സ്വീകരിക്കുന്ന പ്രവണത കൂടിവരുന്നതായി സൗമ്യാ സ്വാമിനാഥന്‍ പറഞ്ഞു.

കൊവിഡ് വാക്‌സിനെകുറിച്ചുള്ള വ്യക്തമായ പഠനറിപ്പോര്‍ട്ടോ വിവരങ്ങളോ ഒന്നും ഇപ്പോള്‍ ലഭ്യമല്ലാത്തതിനാല്‍ വിവിധ നിര്‍മ്മാതാക്കളുടെ വാക്‌സിനുകള്‍ ഇടകലര്‍ത്തി ഉപയോഗിക്കുന്നത് എത്രത്തോളം ഫലപ്രദമാകുമെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും അവര്‍ പറഞ്ഞു. വാക്‌സിനുകള്‍ ഇടകലര്‍ത്തി ഉപയോഗിക്കുന്നത് ചിലപ്പോള്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്‌തേക്കാമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

രണ്ടാം ഡോസിന്റെ സമയത്ത് ഏത് വാക്‌സിന്‍ എടുക്കണമെന്നും എപ്പോള്‍ എടുക്കണമെന്നുമെല്ലാം ഓരോരുത്തരും അവരുടെ ഇഷ്ടവും സൗകര്യവും അനുസരിച്ച്‌ തീരുമാനിക്കാന്‍ തുടങ്ങിയാല്‍ അത് പ്രശ്‌നം വഷളാക്കുമെന്ന് സൗമ്യാ സ്വാമിനാഥന്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button