KottayamLatest

പവനായി ശവമായി… സഹായ അഭ്യർത്ഥനയുമായി ജയദീപ്

പൂഞ്ഞാറില്‍ പ്രളയ ജലത്തില്‍ ബസ് ഓടിച്ചതിന് സസ്പെന്‍ഷന്‍ ലഭിച്ച കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യന്‍ സുമനസ്സുകളുടെ സഹായം തേടുന്നു.

“Manju”

കോട്ടയം: പൂഞ്ഞാറില്‍ പ്രളയ ജലത്തില്‍ ബസ് ഓടിച്ചതിന് സസ്പെന്‍ഷന്‍ ലഭിച്ച കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യന്‍ കേസ് നടത്തിപ്പിനായി സുമനസ്സുകളുടെ സഹായം തേടുന്നു.
ഫേസ്ബുക്കിലൂടെയാണ് തന്റെ ദയനീയാവസ്ഥ അദ്ദേഹം പങ്കുവെക്കുന്നത്. നാട്ടില്‍ കാലു കുത്താന്‍ സാധിക്കാത്ത അവസ്ഥയാണെന്നും , പന്ത്രണ്ട് വര്‍ഷം അന്തസ്സായി ജോലി ചെയ്ത തനിക്കു കിട്ടിയ സമ്മാനമാണിതെന്നും ജയദീപ് പറയുന്നു.
അമേരിക്കയിലേക്ക് ഒന്നും പോകാന്‍ സാധിക്കാത്ത അവസ്ഥയാണിപ്പോഴെന്നും കേസായതുകൊണ്ട് എങ്ങോട്ടും പോക്ക് എനിക്ക് നടക്കില്ലെന്നും ജയദീപ് പറയുന്നു. ഒന്നുകില്‍ ജയില്‍ അല്ലെങ്കില്‍ മരണം ഇതിലേക്ക് മാത്രമേ തനിക്ക് പോകാന്‍ സാധിക്കുകയൊള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജയദീപ് സെബാസ്റ്റ്യന്റെ വാക്കുകള്‍ ഇങ്ങനെ;
അന്നത്തെ സംഭവത്തിനുശേഷം നാട്ടില്‍ കാലു കുത്താന്‍ സാധിക്കാത്ത അവസ്ഥയാണ്, ലൈസന്‍സ് നഷ്ടമായി, അഞ്ച് ലക്ഷത്തി മുപ്പത്തിയ്യായ്യിരം രൂപ അടച്ചാലെ ജാമ്യം കിട്ടുവൊള്ളൂ, പന്ത്രണ്ട് വര്‍ഷം അന്തസ്സായി ജോലി ചെയ്ത എനിക്കു കിട്ടിയ സമ്മാനമാണിത്. അതുകൊണ്ടാണ് ഞാന്‍ നിങ്ങളുടെ മുമ്ബില്‍ യാചിക്കുന്നത്, നിങ്ങള്‍ക്ക് പറ്റുന്ന പണം എന്റെ അക്കൗണ്ടില്‍ ഇട്ടു തരൂ, ലൈസന്‍സ് പോയി, ജോലി പോയി, എന്റെ പിതാവ് എന്റെ പേരിലുള്ള വില്‍പ്പത്രം മാറ്റിമറിച്ചു.. അതുകൊണ്ട് ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്.. ഈ നിഷ്കളങ്കനായ കലാകാരന് പറ്റുന്ന സഹായം ചെയ്യൂ..
അമേരിക്കയിലേക്ക് ഒന്നും പോകാന്‍ സാധിക്കാത്ത അവസ്ഥയാണിപ്പോള്‍, കേസായതുകൊണ്ട് എങ്ങോട്ടും പോക്ക് എനിക്ക് നടക്കില്ല, ഒന്നുകില്‍ ജയില്‍ അല്ലെങ്കില്‍ മരണം ഇതിലേക്ക് മാത്രമേ എനിക്ക് പോകാന്‍ സാധിക്കുവൊള്ളൂ.. തെങ്ങുകയറാനും മരം കേറാനും റബര്‍ വെട്ടാനും ഇലക്‌ട്രോണിക്സ് വര്‍ക്കുമെല്ലാം എനിക്കറിയാം, പക്ഷെ എന്നെ അകത്തിട്ടെ അടങ്ങൂ എന്ന നിലപാടിലാണ് അവര്‍. എന്റെ കഴുത്തില്‍ കിടക്കുന്ന മാലയും കുരിശുമൊന്നും പൊന്നല്ല, ഒരു ഗെറ്റപ്പിനുവേണ്ടി ഗ്ലാമറിനുവേണ്ടി 500 രൂപ കൊടുത്തു വാങ്ങിയിട്ടതാണെന്ന് ജയനാശാന്‍ പറയുന്നു.

Related Articles

Back to top button