KeralaLatest

ലൈഫ് മിഷന്‍ ക്രമക്കേട്; വാട്സാപ്പ് ചാറ്റുകള്‍ തേടി വിജിലന്‍സ് കോടതിയില്‍

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: ലൈഫ്മിഷന്‍ പദ്ധതി ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണത്തില്‍ പ്രതികളുടെ വാട്സാപ്പ് പരിശോധിക്കാനുള്ള നീക്കവുമായി വിജിലന്‍സ്. ശിവശങ്കര്‍, സ്വപ്ന സുരേഷ്, സന്ദീപ് തുടങ്ങിയവരുടെ ചാറ്റുകളാണ് പരിശോധിക്കാന്‍ ഒരുങ്ങുന്നത്. കേന്ദ്ര ഏജന്‍സികള്‍ ശേഖരിച്ച ചാറ്റുകളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്.

കഴിഞ്ഞ ആഴ്ചയാണ് വിജിലന്‍സ് എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കിയത്. ലൈഫ് മിഷന്‍ അഴിമതിയില്‍ തുടരന്വേഷണത്തിന് വാട്സാപ്പ് ചാറ്റുകള്‍ അനിവാര്യമാണെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചിട്ടുള്ളത്.

Related Articles

Back to top button