IndiaLatest

ന്യൂസിലന്‍ഡിനെ തകര്‍ത്ത് ; ഇന്ത്യയ്ക്ക് പരമ്പര

“Manju”

മുംബൈ: ന്യൂസിലന്‍ഡിനെ 372 റണ്‍സിന് തകര്‍ത്ത് ഇന്ത്യ രണ്ടാം ടെസ്റ്റ് പരമ്പരയും സ്വന്തമാക്കി. 140/5 എന്ന നിലയില്‍ പുനരാരംഭിച്ച കിവീസ് നാലാം ദിവസം രാവിലെ 172ന് പുറത്തായി. രണ്ടാം ഇന്നിങ്സില്‍ ഇന്ത്യക്ക് വേണ്ടി ജയന്ത് യാദവും, അശ്വിനും നാല് വിക്കറ്റ് വീതം നേടി. അശ്വിന്‍ ആദ്യ ഇന്നിങ്സിലും നാല് വിക്കറ്റു നേടിയിരുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യയുടെ തകര്‍പ്പന്‍ പ്രകടനമാണ് കാണാന്‍ കഴിഞ്ഞത്. ആദ്യ ടെസ്റ്റ് ആവേശകരമായ സമനിലയില്‍ അവസാനിച്ചിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 325 റണ്‍സ് നേടി. 150 റണ്‍സുമായി മായങ്ക് അഗര്‍വാള്‍ മികച്ച പ്രകടനം നടത്തിയപ്പോള്‍ ന്യൂസിലന്‍ഡിന് വേണ്ടി അജാസ് പട്ടേല്‍ പത്ത് വിക്കറ്റ് നേടി. അംറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡിനെ ഇന്ത്യ 62 റണ്‍സിന് ഓള്‍ഔട്ടാക്കി. 263 റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിങ്ങ്‌സ് ആരംഭിച്ച ഇന്ത്യ 276/7 എന്ന നിലയില്‍ ഇന്നിങ്ങ്‌സ് ഡിക്ലയര്‍ ചെയ്തു. ഇതോടെ 540 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലന്‍ഡിനെ ഇന്ത്യ 172ന് ഓള്‍ഔട്ടാക്കി.

Related Articles

Back to top button