KeralaLatest

പിഎസ്‌സി റിക്രൂട്ട്‌മെന്റ്; എല്‍ഡി ക്ലര്‍ക്ക്/ബില്‍ കളക്ടര്‍

“Manju”

പിഎസ്‌സി റിക്രൂട്ട്‌മെന്റ്; എല്‍ഡി ക്ലര്‍ക്ക്/ബില്‍ കളക്ടര്‍,അസിസ്റ്റന്റ് എന്‍ജിനീയര്‍, സബ് എന്‍ജിനീയര്‍, ഡ്രാഫ്റ്റ്‌സ്മാന്‍, ഹൈസ്‌കൂള്‍ ടീച്ചര്‍

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ കാറ്റഗറി നമ്പര്‍ 549/2021 മുതല്‍ 592/2021 വരെയുള്ള വിവിധ തസ്തികകളില്‍ റിക്രൂട്ട്‌മെന്റിന് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.

വിശദാംശം ചുവടെ ;

ജനറല്‍ റിക്രൂട്ട്‌മെന്റ്:
ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് (കേരള സ്‌റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്) , ഒഴിവുകളുടെ എണ്ണം കണക്കാക്കിയിട്ടില്ല. ശമ്പള നിരക്ക് 9190-15780 രൂപ. നേരിട്ടുള്ള നിയമനം. യോഗ്യത- എസ്‌എസ്‌എല്‍സി/തത്തുല്യ പരീക്ഷ പാസായിരിക്കണം. പ്രായം 18-36 വയസ്.
ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്/ബില്‍ കളക്ടര്‍ (കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസ്) , ശമ്പള നിരക്ക് 19000-43600 രൂപ (പരിഷ്‌കരണത്തിന് മുമ്ബുള്ളത്). ജില്ലാതല ഒഴിവുകള്‍- തിരുവനന്തപുരം-3, പത്തനംതിട്ട-1, എറണാകുളം-1, തൃശൂര്‍-1, പാലക്കാട്-1, കോഴിക്കോട്-13, വയനാട്-1, കണ്ണൂര്‍-2, കാസര്‍ഗോഡ്-1. കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസിലെ ലാസ്റ്റ് ഗ്രേഡ്/ലോ പെയിഡ് ജീവനക്കാരില്‍നിന്നും നേരിട്ടുള്ള നിയമനം. യോഗ്യതാ മാനദണ്ഡങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

അസിസ്റ്റന്റ് ടൗണ്‍ പ്ലാനര്‍ (ടൗണ്‍ ആന്റ് കണ്‍ട്രി പ്ലാനിംഗ്) , ശമ്പള നിരക്ക് 55200-115300 രൂപ. ഒഴിവുകള്‍-3. യോഗ്യത- ടൗണ്‍ ആന്റ് കണ്‍ട്രി പ്ലാനിംഗ്/റീജിയണല്‍ പ്ലാനിംഗ്/സിറ്റി പ്ലാനിംഗില്‍ പോസ്റ്റ് ഗ്രാഡുവേറ്റ് ബിരുദം/ഡിപ്ലോമ. അല്ലെങ്കില്‍ സിവില്‍ എന്‍ജിനീയറിംഗ്/ആര്‍ക്കിടെക്ചര്‍/ഫിസിക്കല്‍ പ്ലാനിംഗ് ബിരുദം. പ്രായം 18-36 വയസ്.

അസിസ്റ്റന്റ് എന്‍ജിനീയര്‍ (മെക്കാനിക്കല്‍) (ഇറിഗേഷന്‍) , ശമ്പള നിരക്ക് 55200-115300 രൂപ. ഒഴിവുകളുടെ എണ്ണം കണക്കാക്കിയിട്ടില്ല. യോഗ്യത- ബിഇ/ബിടെക് (മെക്കാനിക്കല്‍)/തത്തുല്യം. പ്രായം 20-40 വയസ്.

സബ് എന്‍ജിനീയര്‍ (ഇലക്‌ട്രിക്കല്‍) (കേരള സ്‌റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോര്‍ഡ്) , ശമ്ബള നിരക്ക് 41600-82400 രൂപ. ഒഴിവുകള്‍-131. യോഗ്യത- എസ്‌എസ്‌എല്‍സി/തത്തുല്യം. ത്രിവത്‌സര എന്‍ജിനീയറിംഗ് ഡിപ്ലോമ (ഇലക്‌ട്രിക്കല്‍/ഇലക്‌ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ്), പ്രായം 18-36 വയസ്.

ഡ്രാഫ്റ്റ്‌സ്മാന്‍/ടൗണ്‍ പ്ലാനിംഗ് സര്‍വ്വേയര്‍ ഗ്രേഡ്-1 (ടൗണ്‍ ആന്റ് കണ്‍ട്രി പ്ലാനിംഗ് വകുപ്പ്) , ശമ്പള നിരക്ക് 37400-79000 രൂപ. ഒഴിവുകള്‍-6. യോഗ്യത- ഡിപ്ലോമ (സിവില്‍ എന്‍ജിനീയറിംഗ്/ആര്‍ക്കിടെക്ചര്‍)/തത്തുല്യം. പ്രായം 18-36 വയസ്.

മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) (ഹോമിയോപ്പതി) : ശമ്പള നിരക്ക് 55200-115300 രൂപ. ഒഴിവുകളുടെ എണ്ണം കണക്കാക്കിയിട്ടില്ല. വകുപ്പിലെ നഴ്‌സ്, ഫാര്‍മസിസ്റ്റ്, ക്ലര്‍ക്ക് തസ്തികകളില്‍ ജോലിചെയ്യുന്ന അര്‍ഹരായ ജീവനക്കാരില്‍നിന്നും തസ്തികമാറ്റം വഴിയുള്ള നിയമനം. യോഗ്യത- ഹോമിയോപ്പതി ബിരുദം/തത്തുല്യം. ഹൗസ് സര്‍ജന്‍സി/ഇന്റേണ്‍ഷിപ്പ് പൂര്‍ത്തീകരിച്ചിരിക്കണം. ടി.സി മെഡിക്കല്‍ കൗണ്‍സില്‍ എ ക്ലാസ് രജിസ്‌ട്രേഷനുണ്ടായിരിക്കണം. പ്രായപരിധി ബാധകമല്ല. യോഗ്യതാ മാനദണ്ഡങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

അസിസ്റ്റന്റ് പ്രോജക്‌ട് എന്‍ജിനീയര്‍ (കേരള ലാന്റ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്) , ശമ്ബള നിരക്ക് 19240-34500 രൂപ. ഒഴിവുകള്‍-3. യോഗ്യത- സിവില്‍ എന്‍ജിനീയറിംഗ് ബിരുദം/തത്തുല്യം/ബിഇ/ബിടെക് അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിംഗ്. പ്രായം 18-36 വയസ്.
ഹൈസ്‌കൂള്‍ ടീച്ചര്‍ (ഹിന്ദി) (വിദ്യാഭ്യാസ വകുപ്പ്) , ജില്ലാതല ഒഴിവുകള്‍- തിരുവനന്തപുരം-7, കൊല്ലം-5, പത്തനംതിട്ട-3, എറണാകുളം-2, പാലക്കാട്-7, മലപ്പുറം-6, വയനാട്-1, കണ്ണൂര്‍-5, കോഴിക്കോട്-3. ശമ്ബള നിരക്ക് 29200-62400 രൂപ. യോഗ്യത- ഹിന്ദി ബിരുദം/തത്തുല്യം, ബിഎഡ്/ബിറ്റി/എല്‍റ്റി അല്ലെങ്കില്‍ ഹിന്ദി ടീച്ചേഴ്‌സ് ട്രെയിനിംഗ് ഡിപ്ലോമ/തത്തുല്യം, കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്)/സി-ടെറ്റ്/നെറ്റ്/സെറ്റ് യോഗ്യതയുണ്ടായിരിക്കണം. പ്രായം 18-40 വയസ്.

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ടെക്‌നീഷ്യന്‍ പവര്‍ ഇലക്‌ട്രോണിക്‌സ് സിസ്റ്റം) (ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ്) , ശമ്ബള നിരക്ക് 37400-79000 രൂപ. ഒഴിവുകള്‍-17, യോഗ്യത- എസ്‌എസ്‌എല്‍സിയും ബന്ധപ്പെട്ട ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കില്‍ നാഷണല്‍ അപ്രന്റിസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കില്‍ ബന്ധപ്പെട്ട ബ്രാഞ്ചില്‍ ഡിപ്ലോമ. പ്രായം 19-44 വയസ്.

പമ്പ് ഓപ്പറേറ്റര്‍ (സര്‍വ്വകലാശാലകള്‍) , ശമ്ബള നിരക്ക് 18000-41500 രൂപ. ഒഴിവുകള്‍-2. യോഗ്യത- എസ്‌എസ്‌എല്‍സി/തത്തുല്യം, ഐടിഐ/എന്റ്റിസി (മോട്ടോര്‍ മെക്കാനിക്/ഫിറ്റര്‍/ഇലക്‌ട്രീഷ്യന്‍). പ്രായം 18-36 വയസ്.

ഡ്രൈവര്‍ ഗ്രേഡ്-2 (കേരള സ്‌റ്റേറ്റ് ഹാന്റ്‌ലൂം വിവേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്) , ശമ്ബള നിരക്ക് 5250-8390 രൂപ. ഒഴിവ്-1. യോഗ്യത- ഏഴാം സ്റ്റാന്‍ഡേര്‍ഡ് പാസായിരിക്കണം. ഹെവിഡ്യൂട്ടി വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസന്‍സും ബാഡ്ജും വേണം. മെഡിക്കല്‍ ഫിറ്റ്‌നസ് ഉണ്ടാകണം. പ്രായം 18-40 വയസ്.

ഡെപ്യൂട്ടി ഡിസ്ട്രിക്‌ട് എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ (ഹെല്‍ത്ത് സര്‍വ്വീസ്) , ശമ്ബള നിരക്ക് 55200-1,15,300 രൂപ. യോഗ്യത- മാസ്‌റ്റേഴ്‌സ് ഡിഗ്രി (സോഷ്യല്‍ സയന്‍സ്/സോഷ്യല്‍ വര്‍ക്ക്/എഡ്യൂക്കേഷന്‍). ഇവരുടെ അഭാവത്തില്‍ ബിരുദവും സോഷ്യല്‍ സയന്‍സ് ഡിപ്ലോമയും ഉള്ളവരെയും പരിഗണിക്കും.പ്രായം 18-39 വയസ്.

സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (എസ്ടി), തഹസില്‍ദാര്‍/സീനിയര്‍ സൂപ്രണ്ട് (എസ്‌സി/എസ്ടി), നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍- ഇംഗ്ലീഷ് (ജൂനിയര്‍) (എസ്ടി), ഫാര്‍മസിസ്റ്റ് ഗ്രേഡ്-2 (എസ്‌സി/എസ്ടി), എല്‍ഡി ടൈപ്പിസ്റ്റ് (എസ്‌സി/എസ്ടി), ലാസ്റ്റ് ഗ്രേഡ് സര്‍വ്വന്റ്‌സ് (എസ്ടി- വിമുക്തഭടന്മാര്‍) എന്നീ തസ്തികകളിലേക്കും എന്‍സിഎ റിക്രൂട്ട്‌മെന്റ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (ജനറല്‍ സര്‍ജറി) (എസ്‌ഐയുസി നാടാര്‍), അസിസ്റ്റന്റ് മറൈന്‍ സര്‍വ്വേയര്‍ (എസ്‌സി), ജൂനിയര്‍ സിസ്റ്റം ഓഫീസര്‍ (ഇടിബി), പിയൂണ്‍/വാച്ച്‌മാന്‍ (പാര്‍ട്‌ടൈം ജീവനക്കാരില്‍നിന്നും നേരിട്ടുള്ള നിയമനം) (എസ്‌സിസിസി), മാര്‍ക്കറ്റിംഗ് ഓര്‍ഗനൈസര്‍ (സൊസൈറ്റി കാറ്റഗറി (എസ്‌സി), സെക്യൂരിറ്റി ഗാര്‍ഡ് (ഒബിസി), ഫുള്‍ടൈം ജൂനിയര്‍ ലാംഗുവേജ് ടീച്ചര്‍ (അറബിക്) (എസ്‌സി), വിമെന്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (എച്ച്‌എന്‍/ഡി/എസ്‌സി/വി/എസ്‌സിസിസി), ക്ലര്‍ക്ക്/കാഷ്യര്‍ (സൊസൈറ്റി ക്വാട്ട) (എസ്‌സി/എസ്ടി/എം/എല്‍സി/എസ്‌ഐയുസി/എസ്‌സിസിസി/ഡി/എച്ച്‌എന്‍/ഒബിസി), അസിസ്റ്റന്റ് സെയില്‍സ്മാന്‍ (എസ്‌സിസിസി) എന്നീ തസ്തികകളിലേക്കും ഇപ്പോള്‍ അപേക്ഷിക്കാം. യോഗ്യതാ മാനദണ്ഡങ്ങള്‍, സെലക്ഷന്‍ നടപടികള്‍, സംവരണം, ശമ്പളം ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

Related Articles

Back to top button