KeralaLatest

അയ്യോ അയ്യോ പോകല്ലേ’ നാടകമാണ് പുതുപ്പളളിയില്‍ കണ്ടതെന്ന് കോടിയേരി

“Manju”

നഗരൂര്‍ :കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീട്ടുമുറ്റത്ത് അരങ്ങേറിയത് ‘ അയ്യോ അയ്യോ പോകല്ലേ’ നാടകമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. ഇതേ നാടകം അടുത്ത ദിവസം രമേശ് ചെന്നിത്തലയുടെ വീട്ടുമുറ്റത്തും അരങ്ങേറിയേക്കാം. ആറ്റിങ്ങല്‍ നിയോജകമണ്ഡലം എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നഗരൂരില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു കോടിയേരി. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നോ കമാന്‍ഡായതോടു കൂടി സീറ്റ് നിര്‍ണയം അസാധ്യമായി. കൂടുതല്‍ സീറ്റിനുവേണ്ടിയുള്ള എ, ഐ ഗ്രൂപ്പ് പോര് തുടരുകയാണ്. ഉമ്മന്‍ചാണ്ടിയെ നേമത്ത് മത്സരിപ്പിക്കാന്‍ രമേശ് ചെന്നിത്തലയും ചെന്നിത്തലയെ മത്സരിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടിയും ശ്രമിക്കുന്നത് കാലുവാരാനാണ്. നേമത്ത് കോണ്‍ഗ്രസിന് സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനാവുന്നില്ല. അവിടെ കോണ്‍ഗ്രസിനുള്ള വോട്ട് കോണ്‍ഗ്രസിന് തന്നെ ഉറപ്പാക്കാനായാല്‍ എന്താണ് പ്രശ്നംമെന്നും കോടിയേരി ചോദിച്ചു.

Related Articles

Back to top button