IndiaKeralaLatest

കണക്കില്‍പ്പെടാത്ത 3971 മരണങ്ങള്‍ കൂടി രേഖപ്പെടുത്തി

“Manju”

ന്യൂ ഡല്‍ഹി: ബിഹാറില്‍ കോവിഡ് മരണനിരക്കില്‍ തിരുത്ത്. കണക്കില്‍പ്പെടാത്ത 3971 മരണങ്ങള്‍ കൂടിയാണ് പുതുതായി രേഖപ്പെടുത്തിയത്.
ഇതോടെ രാജ്യത്തെ ആകെ മരണനിരക്കിലും ഗണ്യമായ മാറ്റം വന്നിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 6148 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
താരതമ്യേന ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണനിരക്കാണ്. പാട്‌ന ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം നടന്ന പരിശോധനയില്‍ സംസ്ഥാനത്ത് 9249 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു എന്നാണ് പുതിയ കണക്ക്.
അതേസമയം 5,500ല്‍ താഴെ ആളുകള്‍ മാത്രമാണ് കോവിഡ് ബാധിച്ച്‌ മരിച്ചതെന്നായിരുന്നു ബിഹാര്‍ സര്‍ക്കാറിന്റെ കണക്ക്.
ബിഹാര്‍ സര്‍ക്കാര്‍ മരണനിരക്ക് കുറച്ച്‌ രേഖപ്പെടുത്തുന്നുവെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

Related Articles

Back to top button