IndiaLatest

മഹാരാഷ്​ട്രയില്‍ ഏഴ്​ പേര്‍ക്ക്​ കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു

“Manju”

മഹാരാഷ്​ട്രയില്‍ ഏഴ്​ പേര്‍ക്ക്​ കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 32 ആയി ഉയര്‍ന്നു. മുംബൈയില്‍ മൂന്ന്​ പേര്‍ക്കും പിംപിരി ചിന്‍വാദ്​ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ നാല്​ പേര്‍ക്കുമാണ്​ രോഗബാധ സ്ഥിരീകരിച്ചത്​. ഇതോടെ മഹാരാഷ്​ട്രയിലെ രോഗികളുടെ എണ്ണം 17 ആയി ഉയര്‍ന്നു.

മുംബൈയിലെ മൂന്ന്​ രോഗികളും 48, 25, 37 വയസ്​ പ്രായമുള്ള പുരുഷന്‍മാരാണ്​. ടാന്‍സാനിയ, യു.കെ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നും എത്തിയവരാണിവര്‍. പിംപിരി ചിന്‍വാദ്​ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ രോഗം ബാധിച്ചവര്‍ നേരത്തെ ഒമിക്രോണ്‍ സ്ഥിരീകരിച്ച നൈജീരിയന്‍ സ്​ത്രീയുടെ സമ്പര്‍ക്കപട്ടികയില്‍ വരുന്നവരാണ്​.

Related Articles

Back to top button