InternationalLatest

104 വയസ്സുകാരി റോമില്‍ കോവിഡ് രോഗവിമുക്ത.

“Manju”


റോം : ആഡ സനൂസ എന്ന 104 വയസ്സുകാരിയാണ് പരിശോധന ഫലത്തില്‍ നെഗറ്റീവായത്. ലോകത്തില്‍ ഏറ്റവുംകൂടുതല്‍ ആളുകള്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടത് ഇറ്റലിയിലാണ്, 18000 ല്‍ അധികം പേര്‍. അചഞ്ചലമായ ദൈവവിശ്വാസവും അസാധാരണമായ ധൈര്യവുമാണ് തന്നെ കോവിഡ് മുക്തയാക്കിയതെന്ന് അവര്‍ അറിയിച്ചു. “ഇപ്പോള്‍ സാധരണപോലെ ടെലിവിഷന്‍ കാണുന്നു. പത്രം വായിക്കുന്നു. എനിക്ക് കുറച്ചു പനിയുണ്ടായിരുന്നു” അവര്‍ പറഞ്ഞു. രോഗബാധയെത്തുടര്‍ന്ന് ഒരാഴ്ചയോളം ഇവര്‍ ഭക്ഷണമൊന്നും കഴിച്ചിരുന്നില്ലെന്ന് ഡോക്ടറായ കാര്‍ലോ ഫര്‍ണേ മാര്‍കസ് പറയുന്നു. രോഗബാധിതയായ സമയത്ത് കൂടുതല്‍ സമയവും മയക്കത്തിലായിരുന്നതിനാല്‍ രക്ഷപ്പെടുവാന്‍ സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി. ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതിരിക്കാനുള്ള പ്രതിവിധികള്‍ ഹോസ്പിറ്റല്‍ അധികാരികള്‍ എടുത്തിരുന്നു. യൂറോപ്പില്‍ രോഗംമരിച്ച് ബാധിച്ചവരില്‍ 95 ശതമാനം ആളുകളും 60 പിന്നിട്ടവരാണ്.
പ്രായമായവരോടും കുട്ടികളോടും കോവിഡ് പ്രതിരോധത്തില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തണമെന്ന് എല്ലാ രാജ്യങ്ങളും ആവശ്യപ്പെടുന്നുണ്ട്. മനോധൈര്യവും ദൈവവിശ്വാസവും മുറകെപ്പിടിച്ച് ജീവിതത്തിലേക്ക് തിരിച്ചുവരുന്നവരെ ലോകം ഉറ്റുനോക്കുകയാണ്. കേരളത്തിലും സമാനമായ കേസുകള്‍ ഈ അടുത്ത ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. നൂറ് വയസ്സ് പിന്നിട്ടവര്‍ ഏറെയുള്ള രാജ്യങ്ങളാണ് ഫ്രാന്‍സും ഇറ്റലിയും .ലോകത്താകെ മരണസംഘ്യ 95000 കടന്നു. ഇറ്റലിയില്‍ നഴ്സിംഗ് ഹോമിലും മറ്റും താമസിക്കുന്ന പ്രായമായവര്‍ രോഗം മാറി സാധാരണ ജീവിതത്തിലേക്ക് കടന്നുവരുന്നത് വലിയ വാര്‍ത്തയായിക്കൊണ്ടിരിക്കുകയാണ്.

 

Related Articles

Leave a Reply

Back to top button