LatestThiruvananthapuram

ജനറൽ ബിപിൻ റാവത്ത് അനുസ്മരണം നാളെ

വയലാർ സാംസ്കാരികവേദിയാണ് അനുസ്മരണം സംഘടിപ്പിച്ചിരിക്കുന്നത്

“Manju”

തിരുവനന്തപുരം : കുനൂർ ഹെലികോപ്ടർ അപകടത്തിൽ അന്തരിച്ച ജനറല്‍ ബിപിന്‍ റാവത്തിനും ധീരജവാന്‍മാര്‍ക്കും പ്രണാമം അര്‍പ്പിച്ചുകൊണ്ട് വയലാർ രാമവർമ്മ സാംസ്കാരിക വേദിയുടെയും ചട്ടമ്പിസ്വാമി സാംസ്കാരിക സമിതിയുടെയും ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനവും പുഷ്പാര്‍ച്ചനയും നടക്കും.  ഞായറാഴ്ച വൈകുന്നേരം 6 ന് മണക്കാട് മാര്‍ക്കറ്റ് ജംഗ്ഷനില്‍ ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമിഗുരുരത്‌നം ജ്ഞാനതപസ്വി, മുന്‍ എം.പി പന്ന്യന്‍രവീന്ദ്രന്‍, യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസ്സന്‍, മുന്‍ സ്പീക്കര്‍ എം.വിജയകുമാര്‍, അഡ്വ.കെ.ചന്ദ്രിക, കരമന ജയന്‍, വയലാർ സാംസ്കാരികവേദി പ്രസിഡന്റ് ഡോ.ജി.രാജ്‌മോഹന്‍, ജില്ലാ കൗണ്‍സിലര്‍മാരായ സുരേഷ്, വിജയകുമാര്‍, സിമി ജ്യോതിഷ് എന്നിവരും കരമന അജിത്, കുര്യാത്തി മോഹനന്‍, എം.ആര്‍.തമ്പാന്‍, ജി.എസ്.ബാബു, മണക്കാട് സുരേഷ്, അഡ്വ.വിജയ് മോഹന്‍, അഡ്വ.സജാദ്, എം.രാധാകൃഷ്ണന്‍ നായര്‍, മണക്കാട് ചന്ദ്രന്‍കുട്ടി, ചാല മോഹനന്‍, ചാരുപാറ രവി, വിമലാമേനോന്‍, കുര്യാത്തി ശശി, സബീര്‍തിരുമല, ജയശ്രീ ഗോപാലകൃഷ്ണന്‍, എസ്.ആര്‍.കൃഷ്ണകുമാര്‍, പി.കെ.എസ്.രാജന്‍, അഞ്ജലി അശോകന്‍, മണക്കാട് നന്ദകുമാര്‍, വെള്ളാവൂര്‍ ചന്ദ്രശേഖരന്‍, അഡ്വ.കുര്യാത്തി മോഹനന്‍, മണക്കാട് സദാശിവന്‍ നായര്‍, ശ്രീവത്സന്‍ നമ്പൂതിരി, ഗോപന്‍ ശാസ്തമംഗലം തുടങ്ങിയവരും   റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, സാംസ്‌കാരികരംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങിൽ സംബന്ധിക്കുമെന്ന് വയലാർ സാംസ്കാരികവേദി സെക്രട്ടറി മണക്കാട് രാമചന്ദ്രൻ അറിയിച്ചു.

Related Articles

Back to top button