IndiaLatest

ബൂസ്റ്റര്‍ ഡോസ് ആന്റിബോഡികളുടെ എണ്ണം കൂട്ടുമെന്ന് വിദഗ്ധര്‍

“Manju”

ന്യൂഡല്‍ഹി : കോവിഡ് രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്ക് മൂന്നാമതൊരു ഡോസ് കൂടി കൊടുക്കുന്നത് ശരീരത്തിലെ ആന്റിബോഡികളുടെ എണ്ണം കൂട്ടുമെന്ന് വിദഗ്ധര്‍. രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തിലാണ് വിദഗ്ധര്‍ ഇക്കാര്യം പറഞ്ഞത്.

മൂന്നാമതൊരു ഡോസ് വാക്സിന്‍ കൂടി നല്‍കുന്നത് ആന്റിബോഡികളുടെ എണ്ണം കൂട്ടുമെന്ന് വൈറോളജിസ്റ്റും ഇന്ത്യന്‍ സാര്‍സ്-കോവി-2 ജീനോമിക്സ് കണ്‍സോര്‍ഷ്യം ഉപദേശകസമിതി മുന്‍ തലവനുമായ ഡോ. ഷാഹിദ് ജമീല്‍ പറഞ്ഞു. കോവിഷീല്‍ഡ് വാക്സിന്റെ ഒരുഡോസ് മാത്രമെടുത്തവര്‍ക്ക്  8 മുതല്‍ 12 വരെ ആഴ്ചയ്ക്കുള്ളില്‍ രണ്ടാം ഡോസ് നല്‍കണം. ഇന്ത്യയില്‍ ലഭ്യമായ കോവാക്സിന്‍, കോവിഷീല്‍ഡ്, സൈക്കോവ്-ഡി, കോവോവാക്സ്, കോര്‍ബെവ് എ.എക്സ്-ഇ എന്നിവ മൂന്നാം ഡോസായി (ബൂസ്റ്റര്‍ ഡോസ്) ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ബൂസ്റ്റര്‍ ഡോസ് കൊണ്ട് ഗുണമുണ്ടെന്നതിന് ശാസ്ത്രീയ തെളിവുകള്‍ പരിശോധിക്കുകയാണെന്നാണ് ആരോഗ്യമന്ത്രാലയം കഴിഞ്ഞയാഴ്ച ലോക്‌സഭയില്‍ അറിയിച്ചത്. പോളിയോ തുള്ളിമരുന്നത്, അഞ്ചാംപനി വാക്സിന്‍ തുടങ്ങിയവ ഒഴികെയുള്ള ഏതു വാക്സിന്റെയും അധിക ഡോസ് ശരീരത്തിലെ ആന്റിബോഡികളുടെ തോത് കൂട്ടുമെന്ന് ഐ.സി.എം.ആറിന്റെ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് റിസേര്‍ച്ച്‌ ഇന്‍ വൈറോളജി മുന്‍ ഡയറക്ടര്‍ ഡോ. ടി. ജേക്കബ് ജോണ്‍ പറഞ്ഞു.

Related Articles

Back to top button