പയ്യന്നൂര്‍ : മനുഷ്യ ജീവിതത്തില്‍ ചെറുതോ വലുതോ ആകട്ടെ ലഭിക്കുന്ന ഓരോ ആദരവും നമുക്ക് വിലപ്പെട്ടതാണ്., വൈഷമ്യങ്ങളും പ്രതിസന്ധികളും നിറഞ്ഞ ജീവിതത്തില്‍ മുന്നോട്ടുള്ള പ്രയാണത്തിന് ലഭിക്കുന്ന ഊര്‍ജ്ജമാണ് അത് എന്നും ശാന്തിഗിരി ആശ്രം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി. പയ്യന്നൂര്‍ മീങ്കുളം ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ നമസ്കാര മണ്ഡപ സമര്‍പ്പണത്തോടനുബന്ധിച്ച് ജൂലായ് 15 ന് രാവിലെ 10 മണിക്ക് നടന്ന സാംസ്കാരിക സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഇടവലത് പുടയൂര്‍ മനയ്ക്കല്‍ കുബേരൻ നമ്പൂതരിപ്പാട് സാംസ്കാരിക സമ്മേളനത്തിന്റെ ഭദ്രദീപം തെളിച്ചു. ക്ഷേത്രത്തിലെ മുൻകാല ഭാരവാഹികളെ ചടങ്ങില്‍ ആദരിച്ചു.