InternationalLatest

ബ്രസീലില്‍ കോവാക്‌സിന്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി

“Manju”

ബ്രസീല്‍: ബ്രസീലില്‍ ഭാരത് ബയോടെകിന്റെ കോവാക്‌സിന്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി. ആരോഗ്യ നിരീക്ഷണ വിഭാഗമായ നാഷണല്‍ ഹെല്‍ത്ത് സര്‍വൈലന്‍സ് ഏജന്‍സിയാണ് അനുമതി നല്‍കിയത്. അനുമതി ലഭിച്ചതോടെ ആദ്യഘട്ടത്തില്‍ 40 ലക്ഷം ഡോസ് കോവാക്സിനാണ് ഇറക്കുമതി ചെയ്യുന്നത്. തുടര്‍ന്നുള്ള ഡോസുകള്‍ക്ക് പിന്നീട് ആവശ്യപ്പെടുമെന്നും ബ്രസീല്‍ ആരോഗ്യ വിഭാഗം വ്യക്തമാക്കി.

ബ്രസീല്‍ സര്‍ക്കാരുമായി രണ്ട് കോടി വാക്സിന്‍ കയറ്റുമതി ചെയ്യുന്നതിന് കരാര്‍ ഉണ്ടാക്കിയതായി ഫെബ്രുവരിയില്‍ ഭാരത് ബയോടെക്‌വ്യക്തമാക്കിയിരുന്നു. വാക്സിന്റെ ഉത്പാദന ഗുണനിലവാരം പാലിക്കുന്നില്ലെന്ന പേരില്‍ നേരത്തെ കോവാക്സിന് ഏജന്‍സി അനുമതി നിഷേധിച്ചിരുന്നു. അതേസമയചം, റഷ്യയുടെ സ്പുട്നിക്-വി വാക്സിന്‍ ഇറക്കുമതി ചെയ്യുന്നതിനും ബ്രസീല്‍ ആരോഗ്യ ഏജന്‍സിയുടെ അനുമതി ലഭിച്ചിട്ടുണ്ട്.

Related Articles

Back to top button