KeralaLatest

കലാലയങ്ങള്‍ കൂട്ടായ്മയുടെ പ്രതീകങ്ങള്‍ ; സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

“Manju”

 

ചെങ്ങന്നൂര്‍: കലാലയങ്ങള്‍ കൂട്ടായ്മയുടെ പ്രതീകങ്ങളാണെന്നം ഒരു സ്ഥാപനത്തിന്റെ വിജയം എന്നുപറയുന്നത് താഴെത്തട്ടിലുള്ള സ്റ്റാഫുമുതല്‍ പ്രിന്‍സിപ്പല്‍ വരെയുള്ളവരുടെ ഒരുമയുടെയും വിശ്വാസത്തിന്റെയും മുകളിലാണ് അത് നിലനില്‍ക്കുന്നതെന്നും ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി. വിദ്യാഭ്യാസകാലമാണ് ജീവിതത്തിലെ സുവര്‍ണ്ണകാലം കണ്ണീരണിഞ്ഞാണ് ഓരോ കുഞ്ഞും വീ്ട്ടുമുറ്റം വിട്ട് ആദ്യം പഠിക്കുവാനായി ഇറങ്ങുന്നത്. പിന്നീട് പഠനം പൂര്‍ത്തിയാക്കി കലാലയ മുറ്റം ഇറങ്ങുന്നതും കണ്ണീരോടെയാണ്. ഈ കാലമാണ് ജീവിതത്തിലെ ഏറ്റവും മധുരതരമായ കാലം സ്വാമി ഓര്‍മ്മിപ്പിച്ചു. ചെങ്ങന്നൂര്‍ ക്രിസ്റ്റ്യന്‍ കോളേജിന്റെ അറുപത്തൊന്നാമത് കോളേജ് ഡേ സെലിബ്രേഷനും ഫെയര്‍വെല്‍ മീറ്റിംഗും ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു സ്വാമി. മലങ്കര മാര്‍ത്തോമ സിറിയന്‍ ചര്‍ച്ച് സെക്രട്ടറി റവ. അബി റ്റി മാമ്മന്‍ അദ്ധ്യക്ഷനായിരുന്ന ചടങ്ങില്‍ കേളേജിന്റെ മുന്‍ പ്രിന്‍സിപ്പ്‍ ഡോ.റ്റി.സി. വര്‍ഗീസ്, കോളേജ് ട്രഷറര്‍ ജോജി ചെറിയാന്‍, ആലുമിനി അസോസിയേഷന്‍ സെക്രട്ടറി അഡ്വ. പി.ഇ. ലാലച്ചന്‍, ടീച്ചിംഗ് സ്റ്റാഫ് പ്രതിനിധി പ്രൊഫ. റൂബി മാത്യു, അനധ്യാപക സ്റ്റാഫ് പ്രതിനിധി സുനില്‍ കെ. വര്‍ഗീസ്, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ഷാരോണ്‍ സ്റ്റാന്‍ലി എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. കോളേജ് ക്വയറിന്റെ പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച യോഗത്തിന് ഡോ.റാണി ഏബ്രഹാം സ്വാഗതവും ഡോ. കോശി മത്തായി നന്ദിയും രേഖപ്പെടുത്തി. റിട്ടയര്‍ ചെയ്ത സ്റ്റാഫുകള്‍ക്ക് ചടങ്ങില്‍ ആദരം അര്‍പ്പിച്ചു.

Related Articles

Back to top button