IndiaLatestSports

കോഹ്‍ലി ഇന്ന് മാധ്യമങ്ങളെ കാണും

“Manju”

മുംബൈ: വിവാദങ്ങള്‍ക്കിടെ ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ വിരാട് കോഹ്‍ലി ഇന്ന് മാധ്യമങ്ങളെ കാണും. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്നോടിയായി ഉച്ചക്ക് ഒരു മണിക്കാണ് കോഹ്‍ലി മാധ്യമങ്ങളെ കാണുക.
ഒരു കുന്ന് ചോദ്യങ്ങളെയാണ് വിരാട് കോഹ്‍ലിക്ക് ഇന്ന് നേരിടേണ്ടത്. അപ്രതീക്ഷിതമായി ഏകദിന നായകത്വം നഷ്ടമായ കോഹ്‍ലി ഇതുവരെയും ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ഒരു ട്വീറ്റിലൂടെയായിരുന്നു ബി.സി.സി.ഐ പുതിയ നായകനെ തീരുമാനിച്ചത്. അതിനാല്‍ തന്നെ കോഹ്‍ലിയുടെ ആദ്യ പ്രതികരണത്തിന് ഏറെ പ്രാധാന്യമുണ്ട്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന മത്സരങ്ങളില്‍ നിന്നും കോഹ്‍ലി അവധിയെടുക്കുന്നു എന്ന വാര്‍ത്തയും ഇന്നലെ പുറത്തു വന്നിരുന്നു.
നായകസ്ഥാനം നഷ്ടമായതിലെ അതൃപ്തിയാണ് അവധിയപേക്ഷക്ക് പിന്നിലെന്നാണ് വിമര്‍ശകരുടെ പക്ഷം. ഇക്കാര്യത്തിലും കോഹ്‍ലിയുടെ മറുപടി ഇന്നുണ്ടാകും. ടീമിനുള്ളിലെ അധികാരത്തര്‍ക്കത്തില്‍ മുന്‍ നായകര്‍ അടക്കം പരസ്യപ്രതികരണം നടത്തുന്ന സാഹചര്യത്തില്‍ കൂടിയാണ് കോഹ്‍ലി മാധ്യമങ്ങളെ കാണുന്നത്. അതിനാല്‍ തന്നെ കോഹ്‍ലിയുടെ ഓരോ വാക്കും ശ്രദ്ധേയമാകും. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടെസ്റ്റ് ടീം ഇന്ന് ജൊഹന്നസ്ബര്‍ഗിലേക്ക് തിരിക്കും.

Related Articles

Back to top button