IndiaLatest

 ഹൈദരബാദില്‍ 3 പേര്‍ക്ക് കൂടി ഒമൈക്രോണ്‍

“Manju”

ഹൈദരബാദ്: ഹൈദരബാദില്‍ മൂന്ന് പേര്‍ക്ക്കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരില്‍ ഏഴുവയസുള്ള കുട്ടിയും ഉള്‍പ്പെടുന്നു. ഇതോടെ രാജ്യത്ത് ഒമൈക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 64 ആയി. ഹൈദരാബാദില്‍ എത്തിയ 24കാരനായ കെനിയന്‍ പൗരനും സൊമാലിയന്‍ പൗരനുമാണ് രോഗം സ്ഥിരീകരിച്ചത്. കൊല്‍ക്കത്തയിലേക്ക് പോകുകയായിരുന്ന ഏഴ് വയസുള്ള കുട്ടിയാണ് രോഗം റിപ്പോര്‍ട്ട് ചെയ്ത മറ്റൊരാള്‍. ഇക്കാര്യം തെലങ്കാന സര്‍ക്കാര്‍ ബംഗാളിനെ അറിയിച്ചു. ഒമൈക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഹൈദരാബാദ്‌ വിമാനത്താവളത്തിലും പരിശോധനാ സംവിധാനം ശക്തമാക്കിയിരുന്നു.

നൈജീരിയയില്‍ നിന്ന് ദോഹവഴി ചെന്നൈയിലെത്തിയ 47കാരനും ആയാളുമായി ബന്ധപ്പെട്ട ആറ് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതായി തമിഴ്‌നാട് ആരോഗ്യമന്ത്രി പറഞ്ഞു. അവര്‍ക്ക് ഒമൈക്രൈണ്‍ ലക്ഷണങ്ങള്‍ ഉള്ള സാഹചര്യത്തില്‍ ഇവരുടെ സാമ്പിളുകള്‍ ജിനോം സ്വീക്വന്‍സിനായി ബംഗളൂരുവിലേക്ക് അയച്ചതായി തമിഴ്‌നാട് ആരോഗ്യമന്ത്രി അറിയിച്ചു

Related Articles

Back to top button