InternationalLatest

ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയ്ക്ക് ധനസഹായം

“Manju”

ലണ്ടന്‍: ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയ്ക്ക് വാക്സിന്‍ ഗവേഷണ കേന്ദ്രം നിര്‍മ്മിക്കാനായി 500 കോടി രൂപ ധനസഹായം നല്‍കുമെന്ന പ്രഖ്യാപനവുമായി പൂനവാല കുടുംബം. പ്രശസ്ത വാക്സിന്‍ നിര്‍മ്മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഉടമസ്ഥരാണ് പൂനവാല കുടുംബം.
കമ്പനിയുടെ തന്നെ ഭാഗമായ സിറം ലൈഫ് സയന്‍സസ് ആണ് ധനസഹായ പ്രഖ്യാപനവുമായി മുന്നോട്ടു വന്നത്. യൂണിവേഴ്സിറ്റിയുടെ ഓള്‍ഡ് റോഡ് ക്യാംപസില്‍, 300 ശാസ്ത്രജ്ഞര്‍ക്ക് ഗവേഷണം നടത്താന്‍ സൗകര്യമുള്ള ഗവേഷണ കേന്ദ്രമായിരിക്കും നിര്‍മ്മിക്കുക. കെട്ടിടത്തിന് പേര് നല്‍കുക പൂനവാല വാക്സിംഗ് റിസര്‍ച്ച്‌ ബില്‍ഡിങ് എന്നായിരിക്കും. ജന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭരണസിരാകേന്ദ്രവും പ്രധാന ഗവേഷണശാലയും ഇതിനുള്ളിലായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്. ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് ആസ്ട്ര സെനക്ക വാക്സിന്‍ നിര്‍മ്മിക്കുന്നത്.

ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയ്ക്ക്‌ പൂനവാല കുടുംബവുമായി ദീര്‍ഘകാലത്തെ ഗാഡമായ ബന്ധമുണ്ടെന്ന് യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ പ്രൊഫസര്‍ ലൂയിസ് റിച്ചാര്‍ഡ്സണ്‍ വ്യക്തമാക്കുന്നു. വാക്സിന്‍ ഗവേഷണ കേന്ദ്രം സ്ഥാപിക്കാനുള്ള പൂനവാല കുടുംബത്തിന്റെ തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്തു.

Related Articles

Back to top button