KeralaLatest

നിശാപാര്‍ട്ടികള്‍ക്ക് വിലക്കിടാന്‍ ‘ഓപ്പറേഷന്‍-22

“Manju”

പാലക്കാട് ; ക്രിസ്മസ്- ന്യൂഇയര്‍ ആഘോഷങ്ങളില്‍ ലഹരി നുരയുന്ന നിശാപാര്‍ട്ടികള്‍ക്കു വിലക്കിടാന്‍ എക്സൈസിന്റെ ഓപ്പറേഷന്‍- 22 എത്തുന്നു. കോവിഡ് ആശങ്ക ഒഴിഞ്ഞെത്തുന്ന ആഘോഷങ്ങള്‍ക്കു സംസ്ഥാനത്തേക്കു വന്‍തോതില്‍ ലഹരി ഒഴുകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണു സ്പെഷല്‍ ഡ്രൈവിനൊപ്പം ഓപ്പറേഷന്‍-22 കൂടി നടപ്പാക്കുന്നത്. 2022 എന്നതിന്റെ പ്രതീകമായാണ് 22 എന്ന് ഉപയോഗിക്കുന്നത്.

റിസോര്‍ട്ടുകള്‍, ആഡംബര ഹോട്ടലുകള്‍, ക്ലബ്ബുകള്‍, ബാറുകള്‍ എന്നിവ കേന്ദ്രീകരിച്ച്‌ വന്‍ ഡിജെ-നിശാപാര്‍ട്ടികള്‍ നടത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണു നടപടി. മലമ്പുഴ, നെല്ലിയാമ്പതി, സൈലന്റ്‌വാലി, പറമ്പിക്കുളം തുടങ്ങി ജില്ലയിലെ എല്ലാ വിനോദ സഞ്ചാര മേഖലകളിലും എക്സൈസിന്റെ രഹസ്യാന്വേഷണ വിഭാഗം പരിശോധന ആരംഭിച്ചു.

കഴിഞ്ഞ ദിവസം തുടങ്ങിയ സ്പെഷല്‍ ഡ്രൈവ് ജനുവരി 3 വരെ നീളുമെന്ന് പാലക്കാട് ഡപ്യൂട്ടി കമ്മിഷണര്‍ എം.എം.നാസര്‍, ഓപ്പറേഷന്‍-22 ചുമതലയുള്ള അസി.എക്സൈസ് കമ്മിഷണര്‍ എം.രാകേഷ് എന്നിവര്‍ അറിയിച്ചു. ജില്ലാതലത്തില്‍ ഒരു എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലും താലൂക്ക് തലത്തില്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫിസ് കേന്ദ്രീകരിച്ചും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും.

Related Articles

Back to top button