IndiaLatest

400 കോടിയുടെ ഹെറോയിനുമായി പാക് ബോട്ട് പിടിയില്‍

“Manju”

ഗുജറാത്ത് തീരത്ത് 400 കോടിയുടെ ഹെറോയിനുമായി പാകിസ്താനി ബോട്ട് പിടിയില്‍. 77 കിലോ ഹെറോയിനാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ പാകിസ്താന്‍ സ്വദേശികളായ ആറ് പേരെ കോസ്റ്റ് ഗാര്‍ഡ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അല്‍ ഹുസൈനി എന്ന പാകിസ്താനി ബോട്ടാണ് പിടിയിലായത്. തീവ്രവാദ വിരുദ്ധ സേനയ്‌ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോസ്റ്റ്ഗാര്‍ഡുമായി ചേര്‍ന്ന് നടത്തിയ ഓപ്പറേഷന്റെ ഭാഗമായാണ് ബോട്ട് പിടിച്ചെടുത്തത്.

പിടിച്ചെടുത്ത 77 കിലോ ഹെറോയിന് 400 കോടി വരുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നവംബര്‍ 15ന് 120 കിലോ ഹെറോയിനുമായി മറ്റൊരു ബോട്ട് ഗുജറാത്ത് തീരത്ത് നിന്ന് പിടിച്ചെടുത്തിരുന്നു. 11 പേര്‍ ഈ കേസുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. മുന്ദ്ര തുറമുഖത്ത് 2900 കിലോ ഹെറോയിന്‍ പിടിച്ചെടുത്തതോടെയാണ് ഹെറോയിന്‍ കടത്ത് രാജ്യത്തേക്ക് വ്യാപകമാകുന്നതായി വാര്‍ത്തകള്‍ പുറത്ത് വരുന്നത്.

Related Articles

Back to top button