IndiaLatest

ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് വർധന

“Manju”


ന്യൂഡൽഹി ; മുൻവർഷത്തെ അപേക്ഷിച്ച് ജിഎസ്ടി വരുമാനത്തിൽ വീണ്ടും റെക്കോർഡ് വർധന. 1.49 ലക്ഷം കോടി രൂപയാണ് 2022 ഡിസംബറിലെ വരുമാനം. 2021 ഡിസംബറുമായുള്ള താരതമ്യത്തിൽ 15% ആണ് വർധന. കേന്ദ്രത്തിന് അർഹതപ്പെട്ട ജിഎസ്ടി (സിജിഎസ്ടി) – 26,711 കോടി, സംസ്ഥാനത്തിനുള്ള ജിഎസ്ടി (എസ്ജിഎസ്ടി) – 33,357 കോടി, ഒന്നിലേറെ സംസ്ഥാനങ്ങളിലായി നടക്കുന്ന ഇടപാടുകൾക്കുള്ള ഇന്റഗ്രേറ്റഡ് ജിഎസ്ടി (ഐജിഎസ്ടി) – 78,434 കോടി, സെസ് – 11,005 കോടി എന്നിങ്ങനെയാണ് വരുമാനം.

7.9 കോടി ഇ–വേ ബില്ലുകൾ നവംബറിൽ ജനറേറ്റ് ചെയ്തു. ഒക്ടോബറിൽ ഇത് 7. 6 കോടിയായിരുന്നു. തുടർച്ചയായി പത്താം മാസമാണ് വരുമാനം 1.4 ലക്ഷം കോടി രൂപ കടക്കുന്നത്. ജിഎസ്ടി ഏർപ്പെടുത്തിയ ശേഷം രണ്ടു തവണ മാത്രമാണ് ജിഎസ്ടി വരുമാനം 1.5 ലക്ഷം കോടിക്കു മുകളിലെത്തിയത്. കഴിഞ്ഞവർഷം ഏപ്രിലിലും (1.67 ലക്ഷം കോടി) ഒക്ടോബറിലും (1.51 ലക്ഷം കോടി).

കേരളത്തിലെ വർധന 15%                                                                    ഡിസംബറിൽ കേരളത്തിന്റെ ജിഎസ്ടി വരുമാനം 2185 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ മാസം കേരളത്തിന് ലഭിച്ചത് 1,895 കോടിയും. വർധന 15% ശതമാനം. ഗോവ, ലക്ഷദ്വീപ്, ദാമൻ ദിയു, ആൻഡമാൻ, ഒഡീഷ, മണിപ്പുർ എന്നിവിടങ്ങളിൽ മുൻവർഷത്തെ അപേക്ഷിച്ചു ജിഎസ്ടി വരുമാനം കുറഞ്ഞു. .

Related Articles

Back to top button