InternationalLatest

ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാത്തവര്‍ക്ക് യാത്രാനിയന്ത്രണം

“Manju”

കുവൈത്ത് ; ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാത്തവര്‍ക്ക് യാത്രാനിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി കുവൈത്ത്. കൊവിഡിന്റെ രണ്ട് ഡോസ് പൂര്‍ത്തിയാക്കി ഒന്‍പത് മാസം പിന്നിട്ടവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കിയിരിക്കുന്നത്.

വിവിധ രാജ്യങ്ങളില്‍ ഒമിക്രോണ്‍ വകഭേദം പടരുന്ന സാഹചര്യത്തിലാണ് കുവൈത്ത് ബൂസ്റ്റര്‍ ഡോസ് സംബന്ധിച്ച നയം കടുപ്പിച്ചത്. മിശ്‌രിഫ് വാക്‌സിനേഷന്‍ സെന്ററില്‍ അപ്പോയന്റ്‌മെന്റ് എടുക്കാതെ എത്തിയാലും ബൂസ്റ്റര്‍ ഡോസ് നല്‍കുന്നുണ്ട്. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്താല്‍ എല്ലാ ഗവര്‍ണറേറ്റിലെയും തെരഞ്ഞെടുക്കപ്പെട്ട പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെത്തിയും കുത്തിവെപ്പെടുക്കാവുന്നതാണ്.

Related Articles

Back to top button