IndiaLatest

പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം

“Manju”

കര്‍ണാടകയില്‍ ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ട് വരെയാണ് നിയന്ത്രണങ്ങള്‍. പാര്‍ട്ടികളും പൊതുപരിപാടികളും പൂര്‍ണമായും നിരോധിച്ചു. റസ്റ്റോറന്റുകളില്‍ അന്‍പത് ശതമാനം ആളുകള്‍ക്ക് പ്രവേശനമുണ്ടാകും. എന്നാല്‍ ഡിജെ പോലുള്ള പാര്‍ട്ടികള്‍ പാടില്ല. അപ്പാര്‍ട്മെനന്റുകളിലും പാര്‍ട്ടികള്‍ക്ക് നിരോധനമുണ്ട്.

തമിഴ്നാട്ടിലും പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. വിനോദസഞ്ചാര മേഖലയായ പുതുച്ചേരിയില്‍ കര്‍ശന നിയന്ത്രണങ്ങളില്ല. എന്നാല്‍ കൊവിഡ് പ്രൊട്ടോകോള്‍ പാലിയ്ക്കണമെന്നും രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക് മാത്രമെ കേന്ദ്രങ്ങളില്‍ പ്രവേശനം ഉണ്ടാവു എന്നും ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍ അറിയിച്ചു.

Related Articles

Back to top button