തൃശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ ആയിരം പേര്‍ക്ക് മാത്രം പ്രവേശന അനുമതി. നാളെ മുതല്‍ ക്ഷേത്രത്തില്‍ വിവാഹങ്ങള്‍ നടത്താന്‍ അനുവദിക്കില്ല. അഡ്മിനിസ്ട്രേറ്ററാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് കൊറോണ വ്യാപനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
ക്ഷേത്ര ദര്‍ശനത്തിന് ഓണ്‍ലൈനായി ബുക്ക് ചെയ്ത 1000 പേര്‍ക്ക് മാത്രമെ പ്രവേശനം ലഭിക്കു. ജില്ലാ കളക്ടറുടേയും മെഡിക്കല്‍ ഓഫീസറുടേയും നിര്‍ദ്ദേശപ്രകാരം ദേവസ്വം ചെയര്‍മാനും അഡ്മിനിസ്ട്രേറ്ററും ചേര്‍ന്നാണ് തീരുമാനം എടുത്തത്. ആനക്കോട്ടയിലും ഇന്ന് മുതല്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.