International

ഒമാന്‍ റോഡ് അതിര്‍ത്തി തുറന്നു

“Manju”

ശ്രീജ.എസ്

മസ്‌കറ്റ്: ഒമാന്‍ റോഡ് അതിര്‍ത്തികള്‍ തുറന്നതായി ആരോഗ്യ മന്ത്രി ഡോ. അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ സഈദി പറഞ്ഞു. വ്യാഴാഴ്ച സുപ്രീം കമ്മറ്റി വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സ്വദേശികള്‍ക്കും ഒമാനില്‍ താമസ വിസയുള്ള വിദേശികള്‍ക്കും കൊവിഡ് സുരക്ഷാ മാന്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് അയല്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനാകും.

ജനസംഖ്യയിലെ 40 ശതമാനം പേര്‍ക്ക് ആദ്യഘട്ടത്തില്‍ കൊവിഡ് വാക്‌സിന്‍ നല്‍കുമെന്നും സുരക്ഷിതമായ കൊവിഡ് വാക്‌സിന്‍ ഈ വര്‍ഷം അവസാനം ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ മുന്‍നിര പോരാളികള്‍, ചെക്ക്‌പോയിന്റ് ജീവനക്കാര്‍, ഗുരുതര രോഗബാധിതര്‍, വയോധികര്‍ എന്നിവര്‍ക്കാണ് ആദ്യഘട്ട വാക്‌സിന്‍ നല്‍കുന്നതില്‍ മുന്‍ഗണന. ഇതുവരെ ഏതെങ്കിലു കൊവിഡ് വാക്‌സിന്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും വാക്‌സിനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മന്ത്രാലയവും ആരോഗ്യ വകുപ്പ് പ്രതിനിധികളും കൃത്യമായി പിന്തുടരുന്നുണ്ടെന്നും ഡോ. അല്‍ സഈദി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button