IndiaLatest

സഹകരണ സംഘങ്ങളുടെ വിവരശേഖരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

“Manju”

ഡല്‍ഹി ; രാജ്യത്തെ സഹകരണ സംഘങ്ങളുടെ വിവരശേഖരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. സഹകരണമേഖലയുമായി ബന്ധപ്പെട്ട കേന്ദ്ര പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിനാണു വിവരശേഖരമെന്നു കേന്ദ്ര സഹകരണ സെക്രട്ടറി ഡി.കെ.സിങ് പറഞ്ഞു.

രാജ്യത്തെ സംഘങ്ങളുടെ കണക്ക് പലരും ചോദിക്കാറുണ്ട്. കേന്ദ്രത്തിന്റെ പക്കലുള്ള കുറച്ചു വിവരങ്ങള്‍ ശാസ്ത്രീയമല്ല. നിലവിലെ ഡേറ്റാബേസ് നാഷനല്‍ കോ-ഓപ്പറേറ്റീവ് യൂണിയന്‍ ഓഫ് ഇന്ത്യയുടേതാണ് (എന്‍സിയുഐ). മന്ത്രാലയത്തിനു സ്വന്തമായി ഒന്നില്ല. എന്‍സിയുഐയുടെ കണക്കനുസരിച്ച്‌ രാജ്യത്ത് 8.6 ലക്ഷം സഹകരണ സംഘങ്ങളുണ്ട്. ഏറ്റവും കൂടുതല്‍ കാര്‍ഷിക സംഘങ്ങളാണെന്നും സിങ് പറഞ്ഞു.

Related Articles

Back to top button